Wednesday, April 22, 2026
33.9 C
Irinjālakuda

കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ വികാരി ഫാ.പോള്‍ സി അമ്പൂക്കന്‍ (71) നിര്യാതനായി.

കടുപ്പശ്ശേരി : ഇരിങ്ങാലക്കുട രൂപതയിലെ കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ വികാരി ഫാ.പോള്‍ സി അമ്പൂക്കന്‍ (71) നിര്യാതനായി.തിങ്കളാഴ്ച രാവിലെ 6.00 ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 3 വരെ ചാലക്കുടി സെന്റ് ജോസഫ് വൈദികഭവനിലും 4 മണി മുതല്‍ കടുപ്പശ്ശേരി തിരുഹൃദയദേവാലയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.തുടര്‍ന്ന് 5.30 ന് പുത്തന്‍ച്ചിറയിലെ സ്വവസതിയിലേയക്ക് കൊണ്ട് പോകും.ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 മണിയോടെ പുത്തന്‍ച്ചിറ ഈസ്റ്റ് ദേവാലയത്തില്‍ ദിവ്യബലിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും.മൃതസംസ്‌ക്കാര ശുശ്രൂഷാകര്‍മ്മം 24.04.2018 ചൊവ്വാഴ്ച കാലത്ത് 11.30 ന് പ്രസ്തുത ഭവനത്തില്‍ നിന്ന് ആരംഭിക്കും. പിന്നീട് 12.30 ുാ മുതല്‍ 2.30 ുാ വരെ പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ്സ് ദൈവാലയത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് വെയ്ക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 2.30 നുള്ള വി. കുര്‍ബ്ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും ശേഷം പുത്തന്‍ച്ചിറ ഈസ്റ്റ് സെന്റ് ജോസഫ്സ് ഇടവകപള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതാണ്.ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍, തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപോലീത്ത, സീറോമലങ്കര മാവേലിക്കര രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോഷ്വ ഇഗ്‌നാത്തിയോസ് എന്നിവര്‍ മൃതസംസ്‌ക്കാര ശുശ്രൂഷ കര്‍മ്മത്തില്‍ കാര്‍മ്മികത്വം വഹിക്കുന്നു.ഈസ്റ്റ് പുത്തന്‍ചിറ ഇടവകാംഗമായ ബഹു. പോള്‍ സി. അമ്പൂക്കനച്ചന്‍ 1947 നവംബര്‍ 19 ന് അമ്പൂക്കന്‍ ചെറിയ -ചെര്‍ച്ചി ദമ്പതികളുടെ എട്ടുമക്കളില്‍ മൂന്നാമത്തെ മകനായി കുഴിക്കാട്ടുശ്ശേരി പ്രദേശത്ത്ജനിച്ചു.തൃശൂര്‍ തോപ്പ് സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും പരിശീലനം നടത്തിയ ബഹു. പോളച്ചന്‍ 1975 ഡിസംബര്‍ 22 ന് അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. തൃശ്ശൂര്‍ കത്തീഡ്രല്‍. ചാലക്കുടി ഫൊറോന എന്നിവിടങ്ങളില്‍ അസ്തേന്തിയായും കൊടുങ്ങ, അമ്പനോളി, കോപ്ലിപ്പാടം, അരിപ്പാലം, വള്ളിവട്ടം, നോര്‍ത്ത് ചാലക്കുടി, വെസ്റ്റ് ചാലക്കുടി, കൂടപ്പുഴ, മൂര്‍ക്കനാട്, കയ്പമംഗലം, ചെന്ത്രാപ്പിന്നി ഈസ്ററ്, ചെമ്മണ്ട, വെള്ളിക്കുളങ്ങര, ചൊക്കന, പൂവത്തുശ്ശേരി, മരിയന്‍തുരുത്ത്, മാള ഫൊറോന, കടുപ്പൂക്കര, ആളൂര്‍, താഴേക്കാട്, കുറ്റിക്കാട് ഫൊറോന, തുമ്പൂര്‍, മേലഡൂര്‍ എന്നിവിടങ്ങളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.എല്‍.സി, ജീസസ് യൂത്ത്, കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്റ് എന്നിവയുടെ രൂപത ഡയറക്ടറായും ബഹു. പോളച്ചന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img