ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം ലീഡേഴ്‌സ് മീറ്റ് 2018 നടത്തപ്പെട്ടു.

489
Advertisement

ഇരിങ്ങാലക്കുട: രൂപത കെ.സി.വൈ.എം ലീഡേഴ്‌സ് മീറ്റ് ‘2018’ വിദ്യാജ്യോതിയില്‍ വച്ച് അഭിവന്ദ്യ പിതാവ് മാര്‍.പോളി കണ്ണൂക്കാടന്‍  ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം ചെയര്‍മാന്‍ എഡ്വിന്‍ ജോഷി അധ്യക്ഷനായ പൊതുസമ്മേളനത്തില്‍ രൂപത കെ സി വൈഎം ഡയറക്ടര്‍ ഫാ.ബെഞ്ചമിന്‍ ചിറയത്ത് , അസി.ഡയറക്ടര്‍ മെഫിന്‍ തെക്കേക്കര , ജനറല്‍ സെക്രട്ടറി ബിജോയ് ഫ്രാന്‍സിസ്, ആനിമേറ്റര്‍ സി. മരിയ, ട്രഷറര്‍ ജെറാള്‍ഡ് ജേക്കബ് ,
സംസ്ഥാന കെ.സി.വൈ.എം സിന്‍ഡിക്കേറ് അംഗങ്ങളായ ജെയ്‌സന്‍ ചക്കേടത്ത്, ഡെനി ഡേവീസ് , സെനറ്റ് അംഗങ്ങളായ നൈജോ ആന്റോ, ടിറ്റോ തോമസ് , റെജി ജോര്‍ജ് , നീതു ജോയ് , മേഖലാ ഭാരവാഹികളായ ലിബിന്‍ മുരുങ്ങിലത്ത് ,ഡേവിഡ് ബെന്‍ഷന്‍, റിജോ തുടങ്ങിയവര്‍ സംസാരിച്ചു. തദവസരത്തില്‍ സന്തോഷ് ട്രോഫികീരിടം കേരളത്തിനു സമ്മാനിച്ചതില്‍ ഏറെ പ്രയത്‌നിച്ച ഫുട്‌ബോള്‍ താരം വിപിന്‍ തോമസിനെയും  കെ.സി.വൈ.എം പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നിച്ചിട്ടുള്ള
മുന്‍കാല രൂപത ജനറല്‍ സെക്രട്ടറിമാരെയും ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം ആദരിച്ചു.കൂടാതെ  ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം കലോത്സവം നിറവ് 2018 ന്റെ ഔദ്യോതിക ലോഗോ പ്രകാശനവും നടത്തപ്പെട്ടു.വിവിധ യൂണിറ്റുകളില്‍ നിന്നായി 160 ഓളം കെ.സി.വൈ.എം പ്രതിനിധികള്‍ ലീഡേഴ്‌സ് മീറ്റില്‍ പങ്കെടുത്തു.

 

 

Advertisement