ഡി വൈ എഫ് ഐ ടൗണ്‍ വെസ്റ്റ് മേഖലാ സമ്മേളനം സമാപിച്ചു.

387
Advertisement

ഇരിങ്ങാലക്കുട : ഡി വൈ എഫ് ഐ ടൗണ്‍ വെസ്റ്റ് മേഖലാ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം ആസിഫ ബാനു നഗറില്‍ (എ.കെ.പി. ജംഗ്ഷന്‍) ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിന് ഗൗരി ലങ്കേഷ് നഗറില്‍ (സഹകരണ മന്ദിരം) മേഖലാ പ്രസിഡണ്ട് കെ.കെ.ശ്രീജിത്ത് പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സഖാക്കള്‍ വി.എന്‍.കൃഷ്ണന്‍കുട്ടി, വി.എ.അനീഷ്, എ.വി.പ്രസാദ്, പി.കെ.മനുമോഹന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: നിധീഷ് മോഹന്‍,സെക്രട്ടറി: കെ.കെ.ശ്രീജിത്ത്,ട്രഷറര്‍: എ.എസ്.ഷാരംഗ്,വൈസ് പ്രസിഡണ്ട്: സുമോദ് മോഹന്‍ദാസ്, കിരണ്‍ ജോയ്,ജോ: സെക്രട്ടറി: എന്‍.എം.മഹേഷ്, കെ.കെ.സജിത്ത്.എക്‌സി.അംഗം: പി.ഡി.ശ്രീഷ്മ, കെ.എസ്.ശിവകുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

Advertisement