പദ്ധതി വിഹിതം പാഴാക്കിയതില്‍ സി.പി.ഐ (എം) പ്രതിഷേധ സദസ്സ്.

391
Advertisement

മാപ്രാണം : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ജനകീയാസൂത്രണ പദ്ധതിക്ക് അനുവദിച്ച സംഖ്യയില്‍ 9 കോടി രൂപ ചിലവഴിക്കാതെ പാഴാക്കിയതിലും, ആസൂത്രണത്തിലെ പിഴവുകളും, ദീര്‍ഘവീക്ഷണമില്ലായ്മയും മൂലം പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലാവുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ(എം) പൊറത്തിശ്ശേരി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാപ്രാണം സെന്ററില്‍ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട് ഉദ്ഘാടനം ചെയ്തു.പി.എസ്.വിശ്വംഭരന്‍ അദ്ധ്യക്ഷനായി. എം.ബി.രാജു, കെ.ജെ.ജോണ്‍സണ്‍, പി.വി.ശിവകുമാര്‍,എ.ആര്‍.പീതാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement