21.9 C
Irinjālakuda
Wednesday, January 22, 2025
Home Blog Page 584

ഇരിങ്ങാലക്കുട നഗരസഭയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോര്‍ട്ട്.

ഇരിങ്ങാലക്കുട : നഗരസഭയിലെ നാലു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരവധ ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിയമവും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും ലംഘിച്ച് കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയതായും, വസ്തു നികുതി സംബന്ധിച്ച് രേഖകളും രജിസ്റ്ററുകളും പരിശോധനക്ക് ലഭ്യമാക്കിയില്ലന്നും, സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ഇന്‍കംമ്പന്‍സി രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൊബൈല്‍ ടവറുകള്‍ക്ക് വസ്തു നികുതി നിര്‍ണ്ണയം നടത്തി തുട ഈടാക്കിയിട്ടില്ല, സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുതി ചാര്‍ജില്‍ വ്യതിയാനമില്ല, നഗരസഭയിലേക്ക്് കൈമാറി കിട്ടിയ സ്ഥാപനങ്ങളിലേക്ക് വാങ്ങുന്നസാധനങ്ങളും സേവനങ്ങളും വാങ്ങുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാട്ടൂര്‍ ബൈപ്പാസ്സ്് റോഡ് സ്ഥല ലഭ്യത ഉറപ്പാക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വനിത ഘടക പദ്ധതി നടപ്പാക്കിയതും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ്. തൊഴില്‍ നികുതി പിരിവ് കാര്യക്ഷമമല്ലന്ന് ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 2016-2017 വര്‍ഷത്തില്‍ നിയമാനുസ്യതമല്ലാത്ത കെട്ടിടങ്ങളുടെ വസ്തു നികുതി നിര്‍ണ്ണയിച്ച് നഗരസഭയുടെ തനതു വരുമാനം വര്‍ധിപ്പിച്ചതിനെ പ്രശംസിച്ചിട്ടുണ്ട്. അഴിമതി മൂടിവക്കുന്നതിനാണ് ഭരണ നേത്യത്വം ശ്രമിക്കുന്നതെന്ന് എല്‍. ഡി. എഫ് ആരോപിച്ചു.കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി പങ്കെടുക്കാതിരുന്നത്് വിമര്‍ശനത്തിനിടയാക്കി, സെക്രട്ടറിയുടെ അഭാവത്തില്‍ കൗണ്‍സില്‍ യോഗം മാറ്റിവെക്കണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടു.ഭരണ പ്രതിപക്ഷ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മെയ് 31 കം ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ ക്രമവല്‍ക്കരണത്തിന്റെയും, സ്വീകരിച്ച നടപടികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും വിവിധ വകുപ്പു മേധാവികളോട് സമര്‍പ്പിക്കുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകകായിരുന്നു.

 

Advertisement

ഇരിങ്ങാലക്കുട രൂപതാംഗം ഫാ.ജോര്‍ജ്ജ് കാളന്‍ നിര്യാതനായി.

ഇരിങ്ങാലക്കുട : രൂപതാംഗമായ ഫാ.ജോര്‍ജ്ജ് കാളന്‍ (76) ചൊവ്വാഴ്ച(08/05/2018) നിര്യാതനായി.വ്യാഴാഴ്ച (10/05/2018) 7.00am-7.30am ചാലക്കുടി സെന്റ് ജോസഫ് ഭവനിലും 8.00am-8.30am പുളിയിലകുന്ന് വിയാനി ഭവനിലും 9.30am-10.00am നെല്ലായില്‍ സഹോദരന്‍ കാളന്‍മാത്യു അന്തോണിയുടെ വസതിയിലും 10.00am- 1.00pm നെല്ലായില്‍ സഹോദരപുത്രന്‍ കാളന്‍ അന്തോണി ജോണിയുടെ വസതിയിലും പൊതുദര്‍ശനത്തിന് വയ്ക്കും. 1.00 PM ന് വീട്ടിലെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.1. 45 pm ന് നെല്ലായി സെന്റ് മേരിസ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നു.2.30 pm പള്ളിയില്‍ വി.കുര്‍ബാനയും മൃതസംസ്‌ക്കാര ശുശ്രൂഷയും നടക്കും.

Advertisement

പിണറായി സര്‍ക്കാര്‍ സാക്ഷരകേരളത്തെ രാക്ഷസകേരളമാക്കി : എ.എന്‍.രാധാകൃഷ്ണന്‍

ഇരിങ്ങാലക്കുട : സാക്ഷരകേരളത്തെ പിണരായി സര്‍ക്കാര്‍ രാക്ഷസകേരളമാക്കിമാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് അട്ടപ്പാടിയിലെ കൊല്ലപ്പെട്ട മധുവിന്റെ വീട്ടില്‍നിന്ന് വരാപ്പുഴയില്‍ പോലീസ് റിമാന്റില്‍ മര്‍ദ്ദിച്ചു കൊന്ന ശ്രീജിത്തിന്റെ വീട്ടിലേക്ക് നടത്തുന്ന ജീവന്‍ രക്ഷായാത്രക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടഭീകരതയാണ് കേരളത്തില്‍ നടക്കുന്നത്. പീഢനങ്ങളും കൊലപാതകങ്ങളും അഴിമതിയും മാത്രമായി കേരളം അധഃപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണുസുരേഷ്, ജില്ല സെക്രട്ടറി ഉല്ലാസ് ബാബു എന്നിവര്‍ സംസാരിച്ചു. സ്വാഗതം ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ സ്വാഗതവും ചാലക്കുടി മണ്ഡലം പ്രസിഡണ്ട് അഡ്വ.സുരേഷ് നന്ദിയും പറഞ്ഞു. ജില്ല പ്രസിഡണ്ട് എ.നാഗേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍, കെ.സി.വേണുമാസ്റ്റര്‍, മഹിളമോര്‍ച്ച ജില്ല സെക്രട്ടറി സിനി രവീന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement

കണ്ണൂരിലെ അരും കൊലക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം.

ഇരിങ്ങാലക്കുട : മാഹി മുന്‍ കൗണ്‍സിലറും സി.പി.ഐ.(എം) പുള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ബാബു കണ്ണി പൊയലിനെ തിങ്കളാഴ്ച വൈകീട്ട് മൃഗീയമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധപ്രകടനം നടത്തി. കണ്ണൂര്‍ ജില്ലയില്‍ വലിയ സംഘര്‍ഷം സൃഷ്ടിക്കുകയും അതുവഴി കേരളത്തിലാകെ അക്രമം അഴിച്ചു വിടാനുള്ള ആര്‍.എസ്.എസ്. അജണ്ടയാണ് കണ്ണൂരിലെ കൊലപാതകങ്ങള്‍ എന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം പ്രകടനം കുട്ടംകുളം പരിസരത്തു നിന്ന് ആരംഭിച്ച് ബസ് സ്റ്റാന്റില്‍ സമാപിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, ബ്ലോക്ക് ജോ: സെക്രട്ടറി വി.എ.അനീഷ്, വൈസ് പ്രസിഡണ്ട് ആര്‍.എല്‍.ജീവന്‍ലാല്‍, സെക്രട്ടേറിയറ്റ് അംഗം പി.കെ. മനുമോഹന്‍., ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.ആര്‍.അഞ്ജന, കെ.എം.അരുണ്‍നാഥ്, വി.എച്ച്.വിജീഷ്, വി.എന്‍.സജിത്ത്, കെ.കെ.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

കൂടല്‍മാണിക്യം ഉല്‍സവം കഴിഞ്ഞ പൊതുനിരത്ത് ശുചീകരിച്ച് ഡി.വൈ.എഫ്.ഐ.

ഇരിങ്ങാലക്കുട : ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍’ എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചുവരുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്ത് ദിവസത്തെ കൂടല്‍മാണിക്യം ഉത്സവം കഴിഞ്ഞതിന് ശേഷം പൊതുനിരത്തില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങളും ചപ്പുചവറുകളും പ്ലാസ്റ്റിക് വേസ്റ്റുകളും ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. അമ്പലത്തിന് മുന്‍വശം മുതല്‍ ആല്‍ത്തറ വരെയാണ് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത്, പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍, ട്രഷറര്‍ പി.സി. നിമിത ബ്ലോക്ക് കമ്മിറ്റി നേതാക്കളായ വി.എ.അനീഷ്, ആര്‍.എല്‍.ജീവന്‍ലാല്‍, പി.കെ.മനുമോഹന്‍, വി.എച്ച്.വിജീഷ്, കെ.ആര്‍.അഞ്ജന, കെ.കെ.ശ്രീജിത്ത്, വി.എന്‍.സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തേ ടൈല്‍സ് വിരിയ്ക്കല്‍ അപകടകെണിയാകുന്നു

ഇരിങ്ങാലക്കുട : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ-ബസ് സ്റ്റാന്റ് റോഡിലെ പോസ്റ്റാഫീസിന് മുന്‍വശത്തായി ആല്‍ത്തറ പരിസരത്ത് റോഡിന് വീതികൂട്ടാന്‍ എന്ന പേരില്‍ നടത്തിയ ടൈല്‍സ് വിരിയ്ക്കല്‍ അപകട കെണിയാകുന്നു.ടൈല്‍സ് വിരിച്ച് രണ്ടാഴ്ച്ച തികയും മുന്‍പേ ടൈല്‍സ് പലയിടത്തും റോഡില്‍ താഴ്ന്ന് കുഴിയായിരിക്കുകയാണ്.പ്രധാന റോഡ് കോണ്‍ക്രീറ്റിംങ്ങ് ആയതിനാല്‍ ടൈല്‍സ് താഴ്ന്ന ഭാഗവും റോഡും തമ്മില്‍ അപകടകരമായ അവസ്ഥയാണ് ഉള്ളത്.നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപകാതയാണ് ടൈല്‍സ് താഴുവാന്‍ കാരണം.ഒരടി താഴ്ച്ചയില്‍ മണ്ണ് മാറ്റി ക്വാറി വെയ്‌സ്റ്റ് ഇട്ടാണ് അതിന് മുകളില്‍ ടൈല്‍സ് വിരിച്ചത്.ബസുകള്‍ അടക്കം നിരവധി ഭാരം കയറ്റിയ വാഹനങ്ങള്‍ പോകുന്ന റോഡില്‍ കോണ്‍ക്രീറ്റിംങ്ങ് നടത്താതെയുള്ള ടൈല്‍സ് വിരിക്കല്‍ നിരുത്തുരവാദിത്വം ഇല്ലാത്ത പ്രവര്‍ത്തനം ആണെന്ന് നിര്‍മ്മാണം നടക്കുമ്പോള്‍ തന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു.രണ്ടാഴ്ച്ചക്കിടെ സ്ത്രികളടക്കം അഞ്ചോളം പോരാണ് ഇവിടെ അപകടത്തില്‍ പെട്ടത്.കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് 135 മീറ്റര്‍ സ്‌ക്വയറിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.കൂടല്‍മാണിക്യം ഉത്സവത്തിന് മുന്‍പ് പ്രവര്‍ത്തികള്‍ തീര്‍ക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവര്‍ത്തികള്‍ നടത്തിയത്.ആദ്യം കോണ്‍ക്രീറ്റിംങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്ന റോഡ് പിന്നീട് ടൈല്‍സ് വിരിയക്കാന്‍ തിരുമാനിക്കുകയായിരുന്നു.

 

Advertisement

ഗ്രോബാഗും ഇഞ്ചിവിത്തും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് എജന്റ് ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴില്‍ രൂപികരിച്ച ജൈവകര്‍ഷക സമിതി അംഗങ്ങള്‍ക്ക് ഇഞ്ചി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രോബാഗും ഇഞ്ചി വിത്തും വിതരണം ചെയ്തു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി സുശില കൗണ്‍സിലര്‍ കെ ഗിരിജയക്ക് ഗ്രോബാഗ് നല്‍കി വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു.ജൈവമിത്ര കാര്‍ഷിക സമിതി പ്രസിഡന്റ് സന്തോഷ് കെ കെ,സെക്രട്ടറി തോംസണ്‍ ചിരിയന്‍കണ്ടത്ത്,ഗ്രീഷ്മ,ഗിരിജാമണി എന്നിവര്‍ സംസാരിച്ചു.

Advertisement

ആറാട്ടുനാളിലെ അക്ഷരശ്ലോക സദസ് പുനരാരംഭിച്ചു.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആറാട്ടിന്‍നാള്‍ സന്ധ്യക്ക് ക്ഷേത്രപാലകന് സമീപം നടന്നു വന്നിരുന്ന അക്ഷരശ്ലോക സദസ് മുടങ്ങി കിടന്നത് പുനരാരംഭിച്ചു. കഴിഞ്ഞ 35 വര്‍ഷമായി അക്ഷരശ്ലോകസദസ് മുടങ്ങിക്കിടക്കുകയായിരുന്നു അവസാന വര്‍ഷം ചെങ്ങമനാട് ദാമോദരന്‍ നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു നടന്നത്. 2018 ലെ ജന്മഭൂമി ഉത്സവസോവനീറിന്റെ ലേഖന സമാഹരണത്തിന്റെ പ്രവര്‍ത്തനവുമായി പ്രവര്‍ത്തകര്‍ അക്ഷരശ്ലോക വിദഗ്ദനും വിജയഭാരതി അക്ഷരശ്ലോക വേദിയുടെ പഴയ സെക്രട്ടറിയുമായിരുന്ന വെട്ടിക്കര രാധാകൃഷ്ണനെ സമീപിച്ചപ്പോള്‍ അദ്ദേഹം തന്റെ സങ്കടം പങ്കുവെച്ചതിനെ തുടര്‍ന്ന് തപസ്യയുടെയും ജന്മഭൂമിയുടെയും പ്രവര്‍ത്തകരാണ് സദസ് പുനരാരംഭിക്കുവാന്‍ ശ്രമിച്ചത്. അക്ഷരശ്ലോക വിദഗ്ദനായ കാവനാട് രവി നമ്പൂതിരി, വെട്ടിക്കര രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്ഷരശ്ലോക സദസ്സ് പുനരാരംഭിച്ചത്. തപസ്യ അദ്ധ്യക്ഷന്‍ ചാത്തംപിള്ളി പുരുഷോത്തമന്‍, ഇ.കെ, കേള്‍വന്‍, ബാബു കോടശ്ശേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement

ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് തുടക്കമായി

കൊറ്റനല്ലൂര്‍ : മദ്ധ്യകേരളം മുഴുവന്‍ ആരാധിച്ചിരുന്ന ‘കൊറ്റവ’ ദേവിയുടെ ഊരില്‍ ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8 തിയ്യതികളില്‍ കൊറ്റനല്ലൂര്‍ പള്ളി സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് രണ്ടാമത് അഖില കേരള വടംവലി മത്സരത്തോടെ തുടക്കമായി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശക്തരായ 20 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ പുതുമുഖം പുത്തൂരിനെ കീഴടക്കി സ്റ്റാര്‍ വിഷന്‍ വെങ്കിടങ്ങ് ചാംമ്പ്യന്‍പട്ടമണിഞ്ഞു. ഇന്ന് നാടന്‍ പാട്ടിന്റെ താളമേളനത്തോടെ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറുന്നു. മെയ് 8 ചൊവ്വാഴ്ച നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിനി ആര്‍ടിസ്റ്റ് ലിഷോയ് ഉത്ഘാടനം ചെയ്യുo. പ്രമുഖരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണ വിതരണവും മികച്ച സമ്മിശ്ര കര്‍ഷക അവാര്‍ഡ് ജേതാവ്, അങ്കണവാടി സംസ്ത്ഥാന അവാര്‍ഡ് ജേതാവ് എന്നിവരെ ആദരിക്കുന്നതോടൊപ്പം SSLC പരീക്ഷയില്‍ മികച്ച വിജയം വരിച്ചവരെ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അനുമോദിക്കുന്നു. തുടര്‍ന്ന് ഗാനമേള ഉണ്ടായിരിക്കുമെന്ന് ഗ്രാമ സ്വരം സാംസ്‌കാരിക സമിതി പ്രസിഡന്റ് ഷനോജ്.കെ.എം. അറിയിച്ചു

Advertisement

കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരിച്ചുനല്‍കി മാതൃകയായി

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ച് താണിശ്ശേരി സ്വദേശി പുവ്വത്തും കടവില്‍ മുജീബ് എന്നയാളുടെ 5000 രുപയും ATM കാര്‍ഡും, മറ്റ് രേഖകളും അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു.സോഷ്യല്‍ മീഡിയ വഴി മുജീബ് പഴ്‌സ് നഷ്ടപ്പെട്ട വിവരം പ്രചരിപ്പിച്ചിരുന്നു.ഇതിനിടയില്‍ ഇരിഞ്ഞാലക്കുടയിലെ ഇലട്രീഷ്യനായ ആക്കരക്കാരന്‍ ജോണ്‍സന് വഴിയില്‍ നിന്നും പഴ്‌സ് കിട്ടുകയും പണമടങ്ങിയ പഴ്‌സ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ഉണ്ടായി. പഴ്‌സില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ഉടമസ്ഥനെ അറിയിച്ച് എസ് ഐ കെ എസ് സുശാന്തിന്റെ സാന്നിധ്യത്തില്‍ പഴ്‌സ് ഉടമസ്ഥന് തിരിച്ചുനല്‍കി.

Advertisement

പടിയൂര്‍ വീണ്ടും രാഷ്ട്രിയ സംഘര്‍ഷം : മൂന്ന് പേര്‍ക്ക് പരിക്ക്

പടിയൂര് : പടിയൂരില്‍ വീണ്ടും രാഷ്ട്രയ സംഘര്‍ഷം ഞായറാഴ്ച്ച വൈകീട്ടാണ് പ്രദേശത്ത് വീണ്ടും സഘര്‍ഷം നടന്നത്.ബിജെപി പ്രവര്‍ത്തകനായ വിരുത്തിപറമ്പില്‍ രജീഷിനും ഇടത്പക്ഷ പ്രവര്‍ത്തകരായ ഇളംതുരുത്തി സുധാമന്‍ മകന്‍ സൂരജ്(14) വില്ലാര്‍വട്ടം പുരുഷോത്തമന്‍ മകന്‍ വിഷ്ണു(16) എന്നിവര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മാസങ്ങളായി പ്രദേശത്ത് രാഷ്ട്രിയ സംഘര്‍ഷങ്ങള്‍ തുടര്‍കഥയാവുകയാണ്.വൈക്കം ക്ഷേത്രത്തിലെ പൂയത്തിനിടയിലും തുടര്‍ന്ന് വിഷുവിന്റെ തലേദിവസം തുടങ്ങി ഒരാഴ്ച്ചയോളവും പ്രദേശത്ത് സംഘര്‍ഷം തുടര്‍ന്നിരുന്നു.പോലീസിന്റെ ക്രീയാത്മകമായ ഇടപെടല്‍ ഇല്ലാത്തതും സര്‍വ്വകക്ഷിയോഗം അടക്കം വിളിക്കാന്‍ ആരും തന്നേ മുതിരാത്തതും പ്രദേശത്ത് രാഷ്ട്രിയ വെല്ലുവിളികളും സഘര്‍ഷങ്ങളും തുടരുന്നതിനിടയാക്കുന്നു.

Advertisement

ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.

ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.ആറാട്ടുകടവില്‍ ഉച്ചയ്ക്ക് 2.11 നാണ് ആറാട്ട് നടന്നത് . ഇതോട് കുടി ഈ വര്ഷത്തെ തീരുവൂത്സത്തിനു സമാപനം കുറിക്കുകയാണ്.ആറാട്ടിന് ശേഷം വൈകീട്ട് 5ന് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. വരുന്നവഴിക്ക് വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പറയെടുത്ത് നാദസ്വരത്തിന്റേയും മേളത്തിന്റേയും അകമ്പടിയോടെ ഭഗവാന്‍ പള്ളിവേട്ട ആല്‍ത്തറയിലെത്തും. തുടര്‍ന്ന് പഞ്ചവാദ്യം ആരംഭിക്കും. കൊട്ടിലാക്കല്‍ പറമ്പിന് സമീപം പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളം കൊട്ടും. മതില്‍ക്കെട്ടിനകത്തേയ്ക്ക് എഴുന്നള്ളിയശേഷം 12 പ്രദക്ഷിണം നടക്കും. പിന്നീട് കൊടിയിറക്കി ഭഗവാനെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ച് തിടമ്പില്‍ നിന്നും ചൈതന്യത്തെ മൂലബിംബത്തിലേയ്ക്ക് ആവാഹിച്ച് പൂജകള്‍ മുഴുവനാക്കും.
ആറാട്ടു മുങ്ങി വരുന്നവര്‍ക്ക് പതിവ് പോലെ
പാളയില്‍ കഞ്ഞി ഒരുക്കിയിരുന്നു.ആയിരകണക്കിനു ഭക്ത ജനങ്ങള്‍ പാളയില്‍ കഞ്ഞി കഴിച്ചു.മുതിരപുഴ്ക്ക്,ഒഴിച്ച് കാളന്‍,അച്ചാര്‍,പപ്പടം എന്നിവ പാള കൊണ്ട് ഉണ്ടാക്കിയ പാത്രത്തില്‍ ആണു വിളമ്പി ഭക്ത ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്.കഞ്ഞി കഴിച്ചതിനു ശേഷം ഓര്‍മ്മക്കായി പാള പാത്രം കഴുകി കെണ്ടുപോകാനും ചിലര്‍ മറന്നില്ല.

Advertisement

രണ്ടാമത് കേരള ഗ്രാപ്പിളിംഗ് ചാമ്പ്യനായി മുഹമ്മദ് നിയാസ്

പടിയൂര്‍: രണ്ടാമത് കേരള ഗ്രാപ്പിളിംഗ് ചാമ്പ്യന്‍ഷിപ്പ് പടിയൂര്‍ നമ്പിപുനനിലത്തു മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് നിയാസിന്.കേരള ഗ്രാപ്പിളിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പിന്റെ 66 കിലോക്ക് താഴെയുള്ളവരുടെ വിഭാഗത്തിലാണ് നിയാസ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്

Advertisement

കൂടല്‍മാണിക്യം ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ ഗുഹന്റെ വേഷമിട്ട് കാന്‍സര്‍ രോഗ വിദഗ്ദന്‍.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തിന് ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ കാന്‍സര്‍ രോഗ വിദഗ്ദനായ ഡോ. രാജീവ് ഗുഹന്റെ വേഷമണിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അസിസ്റ്റന്റ് പ്രഫസറുമാണ് ഡോ. രാജീവ്. കഥകളിയില്‍ ഭരത വേഷമണിഞ്ഞത് പിതാവ് കലാനിലയം രാഘവനും. കഥകളി ജീവിതംതന്നെയായ കുടുംബത്തില്‍നിന്നു വന്നതുകൊണ്ടാണ് താന്‍ കഥകളിക്കാരനായ ചികിത്സകനായി തുടരുന്നത് എന്ന സത്യം ഡോക്ടര്‍ സമ്മതിക്കും. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്തുള്ള വീട്ടില്‍ കഥകളിപ്പദം കേട്ടാണ് ബാല്യം പിച്ചവച്ചത്. അച്ഛന്‍ കലാനിലയം രാഘവന്‍ കൈപിടിച്ചാടിച്ച കളിയരങ്ങുകള്‍. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രിന്‍സിപ്പലായി വിരമിച്ച അച്ഛന്‍ കഥകളി പാഠങ്ങള്‍ ഇപ്പോഴും മകന് പകരുന്നുണ്ട്. പ്രശസ്തനായ ഹരികഥാ കലാകാരിയായിരുന്നു ഡോക്ടറുടെ അമ്മ ആനിക്കാട് സരസ്വതിയമ്മ. നാലാം ക്ലാസിന്‍ പഠിക്കുമ്പോള്‍ പുറപ്പാട് കഥയിലെ കൃഷണന്റെ വേഷത്തോടെയായിരുന്നു കഥകളിയില്‍ അരങ്ങേറ്റം. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. കഥകളിയേക്കാളും മൃദംഗവായനയായിരുന്നു അക്കാലത്ത് ഹരം. തുടര്‍ച്ചയായി മൂന്നു വര്‍ഷം കഥകളി യില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ ഒന്നാം സ്ഥാനം. കാലിക്കറ്റ് യൂണിവേഴി്സിറ്റി ഡിസോണിലും ഇന്റര്‍ സോണിലും കഥകളിയിലും മൃദംഗത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 1991 ല്‍ കാസര്‍കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ വിന്ദുജ മേനോന്‍ കലാതിലകമായപ്പോള്‍ പിന്നണിയില്‍ പക്കമേളക്കാരനായി രാജീവുണ്ടായിരുന്നു. ഗുല്‍ബര്‍ഗ സര്‍വകലാശാലയില്‍ നടന്ന സാര്‍ക്ക് രാജ്യങ്ങളുടെ സര്‍വകലാശാല മീറ്റില്‍ മൃദംഗത്തില്‍ ഡോക്ടര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യത്തിലെ ഉപകരണ സംഗീതജ്ഞരും മേളയില്‍ പങ്കെടുത്തു. കലയ്ക്കൊപ്പം പഠനവും ഗംഭീരമാക്കി മുന്നേറിയ രാജീവ് എംബിബിഎസിന് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു. തൃശൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ രസതന്ത്ര അധ്യാപികയായ സഹോദരി കെ.ആര്‍. ജയന്തിയുടെ ഓട്ടം തുളലിനു മൃദംഗം വായിക്കുന്നതും ഈ ഡോക്ടറാണ്. മറ്റു സഹോദരങ്ങളായ ജയശ്രീയും വാസന്തിയും കലാകാരികള്‍ തന്നെ. സഹോദരീ ഭര്‍ത്താവ് കലാനിലയം ഗോപിയാണ് ഇപ്പോള്‍ കഥകളിയില്‍ ഗുരു. ആര്‍സിസിയിലെ തിരക്കുകള്‍ക്കിടയില്‍ അവസരമുണ്ടാക്കി മാസത്തിലൊരിക്കല്‍ ഇരിങ്ങാലക്കുടയില്‍ എത്തും. ഗുരുമുഖത്ത് വിരിയുന്ന കൂടുതല്‍ മനോധര്‍മങ്ങള്‍ പരിചയപ്പെടും. അടുത്ത ക്ഷേത്രമുറ്റത്ത് എടുത്തണിയേണ്ട വേഷങ്ങളിലെ സംശയങ്ങള്‍ ചോദിച്ച് ഉറപ്പുവരുത്തും. രാവിലെ എട്ടിന് തുടങ്ങി രാത്രി എട്ടരയ്ക്കും തീരാത്ത ഔദ്യോഗിക ജീവിതമാണ് ഡോ. രാജീവിന്റേത്. കൊരമ്പ് സുബ്രഹ്മണ്യന്‍ നമ്പൂതിരി, കൊടുവായൂര്‍ രാധാകൃഷ്ണന്‍ എന്നിവരില്‍നിന്നും മൃദംഗം അഭ്യസിച്ചു. തലസ്ഥാനത്തെ വിവിധ ആര്‍ട്സ് ക്ലബുകളില്‍ കഥകളി ആസ്വാദനക്കളരിയും ഡോക്ടര്‍ സംഘടിപ്പിക്കുന്നുണ്ട്. ഗള്‍ഫിലും മറ്റും കഥകളി ക്ലാസെടുക്കാനും പോയിട്ടുണ്ട്. മുമ്പ് മൃദംഗക്ലാസും എടുത്തിരുന്നു. ആശുപത്രിയില്‍ ജീവികോശങ്ങളുടെ താളം ക്രമീകരിക്കുന്ന തിരക്കായതിനാല്‍ ഇപ്പോള്‍ മൃദംഗക്ലാസിന് സമയം കിട്ടുന്നില്ലെന്ന് ഡോക്ടര്‍ പറയും. വൈദ്യവൃത്തിക്കൊപ്പം കൂടിയ ഈ കളിഭ്രാന്ത് ഭാര്യ ഡോ. ആരതിയും ആസ്വദിക്കുന്നുണ്ട്. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളെജില്‍ അസിസ്റ്റന്റ് പ്രഫസറായ ആരതി ജോലി തിരക്കുകള്‍ക്കിടയിലും ഭര്‍ത്താവിന്റെ കളിയരങ്ങിനു മുന്നില്‍ എത്താറുണ്ട്. അര്‍ബുദ ചികിത്സയുടെ തിരക്കുകള്‍ക്കിടയില്‍ എന്തുകൊണ്ട് കഥകളിയോട് ഇത്രക്കും സ്നേഹം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഡോക്ടര്‍ക്കുണ്ട്. കഥകളി എല്ലാം നല്‍കുന്നു. ചികിത്സാ മുറിയിലെ ഏകാഗ്രത, രോഗം വിലയിരുത്തുമ്പോഴുണ്ടാകേണ്ട കൃത്യത, രോഗിയെ കേള്‍ക്കുമ്പോഴുണ്ടാകേണ്ട ക്ഷമ, വ്യക്തിജീവിതത്തില്‍ പുലര്‍ത്തേണ്ട ധാര്‍മികതയും നിഷ്ഠയും…എല്ലാം കഥകളിയിലെ ജീവിതം, അതിന്റെ ശാസ്ത്രീയത, ഒരു കലാകാരന് സമ്മാനിക്കും. മറ്റു ഡോക്ടര്‍മാര്‍ക്ക് നീണ്ട ജോലിഭാരത്തിന്റെ ആയാസങ്ങള്‍ തീര്‍ക്കാന്‍ കുടുംബസമേതം ഉല്ലാസയാത്രയ്ക്ക് പോകേണ്ടിവരും. അതുമല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം ഒരു ഒത്തുചേരല്‍, പക്ഷേ, രാജീവിന് ഒരു കളിയരങ്ങ് മതി. എല്ലാ ആയാസങ്ങളും കഥകളിയരങ്ങില്‍ ഒരു വേഷം കെട്ടിയാടുമ്പോള്‍ തീരുന്നു. ഡോക്ടര്‍തന്നെ പറയുന്നതുപോലെ നീണ്ടയൊരു യാത്ര കഴിഞ്ഞുവന്ന ത്രില്ലില്‍, തീര്‍ത്തും പുതിയൊരു മനുഷ്യനായി ആര്‍സിസിയില്‍ പുതിയ രോഗികളെ കേള്‍ക്കാന്‍ ഇരുന്നു കൊടുക്കും.

Advertisement

തളരുന്ന യുവത്വം…….. തളരാത്ത വാര്‍ദ്ധക്യം…..!: അടിക്കുറിപ്പ്-7 ലെ മത്സരത്തില്‍ റോയ്.പി.ഈനാശു വിജയിയായി.

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-7 ലെ മത്സരത്തില്‍ ‘
തളരുന്ന യുവത്വം…….. തളരാത്ത വാര്‍ദ്ധക്യം…..!’ എന്നു അടിക്കുറിപ്പ് അയച്ച റോയ്.പി.ഈനാശു വിജയിയായി.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച് വിതരണം ചെയ്യും.

Advertisement

ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് തുടക്കമായി

കൊറ്റനല്ലൂര്‍: മദ്ധ്യകേരളം മുഴുവന്‍ ആരാധിച്ചിരുന്ന ‘കൊറ്റവ’ ദേവിയുടെ ഊരില്‍ ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8 തിയ്യതികളില്‍ കൊറ്റനല്ലൂര്‍ പള്ളി സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് രണ്ടാമത് അഖില കേരള വടംവലി മത്സരത്തോടെ തുടക്കമായി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശക്തരായ 20 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ പുതുമുഖം പുത്തൂരിനെ കീഴടക്കി സ്റ്റാര്‍ വിഷന്‍ വെങ്കിടങ്ങ് ചാംമ്പ്യന്‍പട്ടമണിഞ്ഞു. ഇന്ന് നാടന്‍ പാട്ടിന്റെ താളമേളനത്തോടെ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറുന്നു. മെയ് 8 ചൊവ്വാഴ്ച നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിനി ആര്‍ടിസ്റ്റ് ലിഷോയ് ഉത്ഘാടനം ചെയ്യുo. പ്രമുഖരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണ വിതരണവും മികച്ച സമ്മിശ്ര കര്‍ഷക അവാര്‍ഡ് ജേതാവ്, അങ്കണവാടി സംസ്ത്ഥാന അവാര്‍ഡ് ജേതാവ് എന്നിവരെ ആദരിക്കുന്നതോടൊപ്പം SSLC പരീക്ഷയില്‍ മികച്ച വിജയം വരിച്ചവരെ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അനുമോദിക്കുന്നു. തുടര്‍ന്ന് ഗാനമേള ഉണ്ടായിരിക്കുമെന്ന് ഗ്രാമ സ്വരം സാംസ്‌കാരിക സമിതി പ്രസിഡന്റ് ഷനോജ്.കെ.എം. അറിയിച്ചു

 

Advertisement

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി. ഉച്ചയ്ക്ക് 1 മണിയ്ക്ക് കൂടപ്പുഴ ആറാട്ടുകടവില്‍ ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിലാണ്‌ ആറാട്ട്. പള്ളിവേട്ട കഴിഞ്ഞു വന്ന് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ അഞ്ചിന് മണ്ഡപത്തില്‍ പ ള്ളിക്കുറുപ്പില്‍ നിന്നും മംഗളവാദ്യത്തോടും ശംഖനാദത്തോടെയും വിളിച്ചുണര്‍ത്തി പശുവിനെ കണികാണിച്ച് പ്രഭാതകര്‍മ്മങ്ങള്‍ക്ക് ശേഷം പുതിയ പട്ടുടയാടയണിയിച്ച് തിരുവാഭരണവും ചന്ദനവും ചാര്‍ത്തി. തുടര്‍ന്ന് ഭഗവാന്‍ കിടന്ന പട്ടുമെത്തയ്ക്ക് ചുറ്റും അലങ്കരിച്ചിരിക്കുന്ന മുളംപാലികകളുടെ ശക്തിയെക്കൂടി ഭഗവാനിലേയ്ക്ക് ചാര്‍ത്തി എതൃത്ത്പൂജ നടത്തി.
പിന്നീട് തിടമ്പിലേയ്ക്കാവാഹിച്ച് മഞ്ഞള്‍പൊടി ചാര്‍ത്തി ആറാട്ടുബലി നടത്തി. അതിനുശേഷം പാണികൊട്ടി പുറത്തേയ്ക്ക് എഴുന്നള്ളുന്ന ഭഗവാന്‍ തന്റെ എല്ലാ പരിവാരങ്ങളോടും കൂടി ഒരു പ്രദക്ഷിണംകൊണ്ട് ശ്രീഭൂതബലി നടത്തി വലിയ പാണികൊട്ടി ആനപ്പുറത്തുകയറി മേളത്തോടെ ഒരു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി മതില്‍ക്കെട്ടിന് പുറത്തേയ്‌ക്കെഴുന്നള്ളി. പുറത്തേയ്ക്ക് എഴുന്നള്ളുന്ന ഭഗവാന് കിഴക്കെ നടയില്‍ പോലീസ് റോയല്‍ സല്യൂട്ട് നല്‍കി. കിഴക്കേ ഗോപുരത്തിന് സമീപമുള്ള ആല്‍ത്തറയില്‍ ബലിതൂകി നാദസ്വരത്തിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ കൂടപ്പുഴയിലേക്ക് ആറാട്ടിനായി പുറപ്പെടൂ.
. ആറാട്ടിന് ശേഷം വൈകീട്ട് 5ന് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. വരുന്നവഴിക്ക് വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പറയെടുത്ത് നാദസ്വരത്തിന്റേയും മേളത്തിന്റേയും അകമ്പടിയോടെ ഭഗവാന്‍ പള്ളിവേട്ട ആല്‍ത്തറയിലെത്തും. തുടര്‍ന്ന് പഞ്ചവാദ്യം ആരംഭിക്കും. കൊട്ടിലാക്കല്‍ പറമ്പിന് സമീപം പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളം കൊട്ടും. മതില്‍ക്കെട്ടിനകത്തേയ്ക്ക് എഴുന്നള്ളിയശേഷം 12 പ്രദക്ഷിണം നടക്കും. പിന്നീട് കൊടിയിറക്കി ഭഗവാനെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ച് തിടമ്പില്‍ നിന്നും ചൈതന്യത്തെ മൂലബിംബത്തിലേയ്ക്ക് ആവാഹിച്ച് പൂജകള്‍ മുഴുവനാക്കും.
Advertisement

സ്മാര്‍ട്ട് ക്ലാസ്റൂമുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.

എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ ഗുരുദേവ ബ്ലോക്കിന്റേയും സ്മാര്‍ട്ട് ക്ലാസ്റൂമുകളുടെയും ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ. ഉദയപ്രകാശ്, എച്ച്.ഡി.പി. സമാജം പ്രസിഡന്റ് ഭരതന്‍ കണ്ടേങ്കാട്ടില്‍, സെക്രട്ടറി കോപ്പുള്ളിപ്പറമ്പില്‍ ദിനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

പള്ളിവേട്ട കഴിഞ്ഞ് സംഗമേശ്വന്‍ വിശ്രമത്തിലേയ്ക്ക് : തിങ്കളാഴ്ച്ച കൂടപുഴയില്‍ ആറാട്ട്.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ടയ്ക്കായി സംഗമേശന്‍ ഞായറാഴ്ച കൂടല്‍മാണിക്യം ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളി. രാത്രി 8.15ന് ക്ഷേത്രത്തിലെ മൂന്നുപ്രദക്ഷിണത്തിനുശേഷം കൊടിമരചുവട്ടില്‍ പാണികൊട്ടിയാണ് ഭഗവാന്‍ പുറത്തേയ്ക്ക് എഴുന്നള്ളിയത്.സംഗമേശ്വന്റെ ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിയപ്പോള്‍ സര്‍ക്കാരിന്റെ ആദരമായി ഇരിങ്ങാലക്കുട പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ആളുകളെ മാറ്റി ഭഗവാന് വഴിയൊരുക്കാന്‍ ഒരാന മുന്നില്‍ പോയി. പിന്നാലെ കിഴക്കേ ഗോപുരദ്വാരത്തിലും ഗോപുരത്തോട് ചേര്‍ന്നുള്ള ആല്‍മരത്തിന്റെ തറയിലും ഹവിസ് തൂകി തന്ത്രിയും, പരികര്‍മ്മികളും മറ്റും പരിവാരസമേതം ആല്‍ത്തറയ്ക്കലേയ്ക്ക് നടന്നു. അതിനുപിന്നാലെയാണ് അഞ്ച് ആനകളോടെ ഭഗവാന്‍ എഴുന്നള്ളുന്നള്ളിയത്. നിശബ്ദമായിട്ടാണ് ഭഗവാന്റെ എഴുന്നള്ളത്ത്.ആല്‍ത്തറയ്ക്കല്‍ എത്തി ബലി തൂകിയശേഷം ആല്‍ത്തറയ്ക്കല്‍ ഒരുക്കിവെച്ചിരുന്ന പന്നികോലത്തില്‍ അമ്പെയ്തു.പാരമ്പര്യ അവകാശികളായ മുളയത്ത് വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ 84 വയസ്സുള്ള നാരായണന്‍കുട്ടി നായരാണ് അമ്പെയ്ത് വിഴ്ത്തിയത്. 35-ാമത്തെ വര്‍ഷമാണ് നാരായണന്‍ നായര്‍ ഭഗവാന് വേണ്ടി പള്ളിവേട്ട നടത്തുന്നത്. കൊറ്റയില്‍ രാമചന്ദ്രന്‍ സഹായിയായി. പോട്ടയിലുള്ള കൂടല്‍മാണിക്യം ദേവസ്വം പാട്ടപ്രവര്‍ത്തിയുമായുള്ള പൂര്‍വ്വീക ബന്ധമാണ് മുളയത്ത് തറവാട്ടുകാര്‍ക്ക് ഭഗവാനുവേണ്ടി പള്ളിവേട്ട നടത്താന്‍ അവകാശം ലഭിക്കാന്‍ കാരണം. ഒരാഴ്ച വ്രതംനോറ്റ് പാരമ്പര്യമായി പകര്‍ന്നുകിട്ടിയ രഹസ്യകൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ പന്നിയെയാണ് നായര്‍ അമ്പെയ്ത് വീഴ്ത്തുന്നത്. അമ്പെയ്ത ശേഷം കൊറ്റയില്‍ തറവാട്ടിലെ പ്രതിനിധി പന്നിയുടെ രൂപം തലയില്‍ വെച്ച് ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു. പള്ളിവേട്ടയ്ക്ക് ശേഷം അഞ്ച് ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാന്‍ തിരിച്ചെഴുന്നള്ളി. കുട്ടംകുളങ്ങര അര്‍ജ്ജുനന്‍ തിടമ്പേറ്റി.കുട്ടംകുളം പന്തലില്‍ പഞ്ചവാദ്യം അവസാനിച്ച് ചെമ്പട വകകൊട്ടി പാണ്ടിമേളം ആരംഭിക്കും. ക്ഷേത്രനടയ്ക്കല്‍ മേളം അവസാനിച്ചശേഷം ത്യപുടകൊട്ടി ഭഗവാന്‍ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിക്കും. പഞ്ചാരിയോടെ ഒരു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി തുടര്‍ന്ന് ഇടയ്ക്കയില്‍ മറ്റു പ്രദക്ഷിണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് തിടമ്പ് അകത്തേയ്ക്ക് നയിച്ച് പൂജയ്ക്ക് ശേഷം ക്രീയാ ബാഹുല്യം നിറഞ്ഞ പള്ളിക്കുറിപ്പ് ചടങ്ങ് നടക്കും. നായാട്ട് കഴിഞ്ഞ് ക്ഷിണിതനായ ഭഗവാന്‍ വിശ്രമിക്കുന്ന സന്ദര്‍ഭമാണ് പള്ളികുറിപ്പ്.തിങ്കളാഴ്ച്ച രാവിലെ 8.30 തോടെ ആറാട്ടിനായി ഭഗവാന്‍ പുറത്തേയ്ക്ക് എഴുന്നള്ളും ചാലക്കുടി കൂടപുഴയിലെ ആറാട്ടുകടവില്‍ ആറാട്ട് നടക്കും.+

Advertisement

കൂടല്‍മാണിക്യം ഉത്സവത്തില്‍ വഴിതെറ്റിയ കുട്ടിയ്ക്ക് തുണയായി സ്‌കൗട്ട് ഗൈഡുകള്‍

ഇരിങ്ങാലക്കുട : ആയിരങ്ങള്‍ ഒഴുകിയെത്തുന്ന കൂടല്‍മാണിക്യം ഉത്സവത്തിന്റെ ആവസാന ശീവേലി ദിവസം വഴി തെറ്റിയ കുട്ടിയ്ക്ക് തുണയായത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.എടത്തിരിഞ്ഞി സ്വദേശിയായ മുത്തശ്ശിയോടൊപ്പം ഉത്സവത്തിന് എത്തിയ ആറ് വയസുക്കാരന്‍ അഭിരൂപാണ് തിരക്കിനിടയില്‍എക്‌സിബിഷന്‍ സെന്ററില്‍ മുത്തശ്ശിയുടെ കൈയില്‍ നിന്നും വഴിതെറ്റി ആള്‍കൂട്ടത്തില്‍ പെട്ടത്.വിവരം സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളെ അറിയിക്കുകയും ഷര്‍ട്ടിന്റെ നിറം പച്ചയാണ് എന്ന് മാത്രമാണ് അടയാളമായി ഉണ്ടായിരുന്നത്.ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണത്തില്‍ വഴിയറിയാതെ ഒറ്റയ്ക്ക് നടക്കുകയായിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു.കേരള ശാസ്ത്രസാഹിത്യ പരിഷത്തും,എക്‌സൈസ് വകുപ്പും,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാനും സ്‌കൗട്ട് വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുകയും പാരിതോഷ്‌കം നല്‍കുകയും ചെയ്തു.വര്‍ഷങ്ങളായി ഉത്സവത്തിന് വരുന്നവര്‍ക്ക് സ്വയം കണ്ടെത്തുന്ന പൈസ കൊണ്ട് നാരങ്ങ വെള്ളം വിതരണവും,ട്രാഫിക്ക് നിയന്ത്രണവും ഉത്സവ തിരക്ക് നിയന്ത്രിക്കുന്നതിനും സ്‌ക്കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്നുണ്ട്.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe