പിണറായി സര്‍ക്കാര്‍ സാക്ഷരകേരളത്തെ രാക്ഷസകേരളമാക്കി : എ.എന്‍.രാധാകൃഷ്ണന്‍

415
Advertisement

ഇരിങ്ങാലക്കുട : സാക്ഷരകേരളത്തെ പിണരായി സര്‍ക്കാര്‍ രാക്ഷസകേരളമാക്കിമാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് അട്ടപ്പാടിയിലെ കൊല്ലപ്പെട്ട മധുവിന്റെ വീട്ടില്‍നിന്ന് വരാപ്പുഴയില്‍ പോലീസ് റിമാന്റില്‍ മര്‍ദ്ദിച്ചു കൊന്ന ശ്രീജിത്തിന്റെ വീട്ടിലേക്ക് നടത്തുന്ന ജീവന്‍ രക്ഷായാത്രക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടഭീകരതയാണ് കേരളത്തില്‍ നടക്കുന്നത്. പീഢനങ്ങളും കൊലപാതകങ്ങളും അഴിമതിയും മാത്രമായി കേരളം അധഃപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണുസുരേഷ്, ജില്ല സെക്രട്ടറി ഉല്ലാസ് ബാബു എന്നിവര്‍ സംസാരിച്ചു. സ്വാഗതം ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ സ്വാഗതവും ചാലക്കുടി മണ്ഡലം പ്രസിഡണ്ട് അഡ്വ.സുരേഷ് നന്ദിയും പറഞ്ഞു. ജില്ല പ്രസിഡണ്ട് എ.നാഗേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍, കെ.സി.വേണുമാസ്റ്റര്‍, മഹിളമോര്‍ച്ച ജില്ല സെക്രട്ടറി സിനി രവീന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement