ആറാട്ടുനാളിലെ അക്ഷരശ്ലോക സദസ് പുനരാരംഭിച്ചു.

380
Advertisement

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആറാട്ടിന്‍നാള്‍ സന്ധ്യക്ക് ക്ഷേത്രപാലകന് സമീപം നടന്നു വന്നിരുന്ന അക്ഷരശ്ലോക സദസ് മുടങ്ങി കിടന്നത് പുനരാരംഭിച്ചു. കഴിഞ്ഞ 35 വര്‍ഷമായി അക്ഷരശ്ലോകസദസ് മുടങ്ങിക്കിടക്കുകയായിരുന്നു അവസാന വര്‍ഷം ചെങ്ങമനാട് ദാമോദരന്‍ നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു നടന്നത്. 2018 ലെ ജന്മഭൂമി ഉത്സവസോവനീറിന്റെ ലേഖന സമാഹരണത്തിന്റെ പ്രവര്‍ത്തനവുമായി പ്രവര്‍ത്തകര്‍ അക്ഷരശ്ലോക വിദഗ്ദനും വിജയഭാരതി അക്ഷരശ്ലോക വേദിയുടെ പഴയ സെക്രട്ടറിയുമായിരുന്ന വെട്ടിക്കര രാധാകൃഷ്ണനെ സമീപിച്ചപ്പോള്‍ അദ്ദേഹം തന്റെ സങ്കടം പങ്കുവെച്ചതിനെ തുടര്‍ന്ന് തപസ്യയുടെയും ജന്മഭൂമിയുടെയും പ്രവര്‍ത്തകരാണ് സദസ് പുനരാരംഭിക്കുവാന്‍ ശ്രമിച്ചത്. അക്ഷരശ്ലോക വിദഗ്ദനായ കാവനാട് രവി നമ്പൂതിരി, വെട്ടിക്കര രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്ഷരശ്ലോക സദസ്സ് പുനരാരംഭിച്ചത്. തപസ്യ അദ്ധ്യക്ഷന്‍ ചാത്തംപിള്ളി പുരുഷോത്തമന്‍, ഇ.കെ, കേള്‍വന്‍, ബാബു കോടശ്ശേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement