ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം ,കൊടുങ്ങല്ലൂര്‍ ,ചാലക്കുടി താലൂക്കുകളെ കോര്‍ത്തിണക്കി റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയുടെ മണ്ണില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് .പുതിയ റവന്യൂ ഡിവിഷന്റെ ഉദ്ഘാടനം റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ 2018 മെയ് 28-ാം തിയ്യതി (തിങ്കളാഴ്ച്ച )ഉച്ചതിരിഞ്ഞ് 3 മണിക്ക് നിര്‍വ്വഹിക്കുന്നു.തുടര്‍ന്ന് ഇരിങ്ങാലക്കുട എ കെ പി ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രക്ക് ശേഷം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന സമ്മേളനം നടക്കും .വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ .സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ വാണിജ്യ കായിക യുവജന കാര്യവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥി ആയിരിക്കും .കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.തുടര്‍ന്ന് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ‘ ഇ- ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
തൃശൂര്‍ ജില്ലയിലെ റവന്യൂ ഡിവിഷന്‍ വിഭജിച്ച് മുകുന്ദപുരം ,ചാലക്കുടി ,കൊടുങ്ങല്ലൂര്‍ ,താലൂക്കുകളെ കോര്‍ത്തിണക്കി സര്‍ക്കാര്‍ ഉത്തരവ് (അച്ചടി) നം 10/2018/tvm തിയ്യതി 05/03/2018 rev വിജ്ഞാപനപ്രകാരം കേരള സര്‍ക്കാര്‍ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ രൂപീകരിച്ച് ഉത്തരവായിട്ടുള്ളതാണ്.ആയതു പ്രകാരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ,ഒരു സീനിയര്‍ സൂപ്രണ്ട് ,രണ്ട് ജൂനിയര്‍ സൂപ്രണ്ട് ,പന്ത്രണ്ട് ക്ലര്‍ക്കുമാര്‍ ,ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ,രണ്ട് ടൈപ്പിസ്റ്റ് ,ഒരു ഡ്രൈവര്‍ ,ഒരു അറ്റന്‍ഡര്‍ രണ്ട് ഓഫീസ് അറ്റന്‍ഡന്റുമാര്‍ ,ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ തുടങ്ങി 24 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട് .ആര്‍ ഡി ഒ ആയി ഡോ .എം സി റെജില്‍ ചാര്‍ജ് എടുത്തിട്ടുണ്ട് .ഇരിങ്ങാലക്കുട സിവില്‍ സ്‌റ്റേഷനിലെ അഡീഷണല്‍ ബ്ലോക്ക് ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ 7560 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം വരുന്ന ഓഫീസ് റൂം ,ആര്‍ ഡി ഒ ഓഫീസിനു വേണ്ടി അനുവദിച്ച് ഉത്തരവായിട്ടുണ്ട് .ആയതിലേക്കുള്ള കറന്റ് കണക്ഷനും ഫോണ്‍ കണക്ഷനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് .ഓഫീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ഇരിങ്ങാലക്കുട ടൗണില്‍ നിന്നും വളരെ അകലയല്ലാതെയും വിവിധ ഓഫീസുകള്‍ സ്ഥിതിചെയ്യുന്നതുമായ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസ് പൊതു ജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാണ് .മുകുന്ദപുരം ,കൊടുങ്ങല്ലൂര്‍ ,ചാലക്കുടി താലൂക്കുകളിലെ പൊതുജനങ്ങള്‍ക്ക് യാത്രാക്ലേശം കൂടാതെ വന്ന് അവര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും ഈ ഓഫീസ് മൂലം സാധിക്കുന്നു
Advertisement