(23) കേരള ബറ്റാലിയന്‍ എന്‍. സി. സി തൃശൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കമ്പയിന്‍ഡ് ആനുവല്‍ ട്രെയിനിംഗ് ക്യാമ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഉദ്ഘാടനം ചെയ്തു

503
Advertisement

ഇരിങ്ങാലക്കുട – (23) കേരള ബറ്റാലിയന്‍ എന്‍. സി. സി തൃശൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കമ്പയിന്‍ഡ് ആനുവല്‍ ട്രെയിനിംഗ് ക്യാമ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഇക്കഴിഞ്ഞ 21-ാം തിയ്യതി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.23-ാം കേരള ബറ്റാലിയന്‍ എന്‍. സി. സി കമാന്റിംഗ് ഓഫീസറും ,ക്യാമ്പ് കമാന്‍ണ്ടന്റുമായ ലെഫ്റ്റനന്റ് കേണല്‍ വി. ദിവാകരന്‍ സന്നിഹിതരായിരുന്നു .എറണാകുളം ഗ്രൂപ്പിന്റെ കീഴിലുള്ള എറണാകുളം ,തൃശൂര്‍ ജില്ലകളിലെ വിവിധ ബറ്റാലിയനുകളില്‍ നിന്നുള്ള എഴുന്നൂറോളം കേഡറ്റുകള്‍ പങ്കെടുക്കുന്ന ഈ ക്യാമ്പില്‍ നിന്നാണ് 2019 റിപ്പബ്ലിക്ക് ഡേ പരേഡില്‍ പങ്കെടുക്കുന്നതിനുള്ള കേരള ആന്‍ഡ് ലക്ഷദ്വീപ് ഡയക്ടറേറ്റിന്റെ എന്‍ സി സി സംഘത്തിന്റെ ആദ്യ തല തിരഞ്ഞെടുപ്പില്‍ ഒന്ന് നടക്കുന്നതും കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുതകുന്ന നിരവധി പരിശീലന പരിപാടികള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് നടത്തുന്ന ഈ ബ്യഹത് ക്യാമ്പ് മെയ് 30-ാം തിയ്യതി സമാപിയ്ക്കും .ഈ ക്യാമ്പിലെ പ്രധാനപ്പെട്ട പരിശീലന പരിപാടികള്‍ തീപ്പിടുത്തവും മുന്‍കരുതലുകളും രക്ഷാപ്രവര്‍ത്തനവും ,ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ,ട്രാഫിക് ബോധവത്ക്കരണം ,മയക്കുമരുന്നിനെതിരെയുള്ള ബോധവത്ക്കരണം ,പ്രഥമ ശുശ്രൂഷ,വ്യക്തിത്വ വികസനം എന്നിവയാണ്

 

Advertisement