സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കാറളം 7-ാം വാര്‍ഡിലെ പള്ളത്തുകുളം കയര്‍ വസ്ത്രം ഉപയോഗിച്ചു സംരക്ഷണം

441
Advertisement

കാറളം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട ബ്ലോക്കിലെ കാറളം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഹരിത കേരള മിഷന്റെ ഉപധൗത്യമായ സ്വാഭാവിക ജല സ്രോതസുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറെയടുക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ 7-ാം വാര്‍ഡിലെ പള്ളത്തുകുളം കയര്‍ വസ്ത്രം ഉപയോഗിച്ചു സംരക്ഷണം ബഹു.എംഎല്‍എ അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ. സ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉദയപ്രകാശ് , കാറളം ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് അംബിക സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Advertisement