മാതൃക വളം – കീടനാശിനി വിതരണ കേന്ദ്രത്തിനുള്ള അവാര്‍ഡ് കേരള സംസ്ഥാന കാര്‍ഷിക വികസന വകുപ്പിന്റെ അവാര്‍ഡ് മാപ്രാണം കള്ളാപറമ്പില്‍ ട്രേഡേഴ്‌സിന്.

841
Advertisement

മാപ്രാണം : കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ പദ്ധതിയായ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ഫോഴ്‌സമെന്റ് മാതൃക ജൈവ-രാസവള- കീടനാശിനി വിതരണ കേന്ദ്രമായി മാപ്രാണത്തു കപ്പോളയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കള്ളാപറമ്പില്‍ ട്രേഡേഴ്‌സിനെ തിരഞ്ഞെടുത്തു.തേക്കിന്‍കാട് മൈതാനത്ത് നടന്ന ചടങ്ങില്‍ കര്‍ഷീക വകുപ്പ് മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍ കള്ളാപറമ്പില്‍ ട്രേഡേഴ്‌സ് ഉടമ സെബി പോള്‍ കള്ളാപറമ്പിലിന് 15000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും കൈമാറി.കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന വിത്ത് വളം കീടനാശിനി ഡീലര്‍മാരുടെ സേവനം സര്‍ക്കാര്‍ അംഗീകരികരിക്കുന്നതിന്റെ ഭാഗമായാണ് കള്ളാപറമ്പിലിന് ഈ അംഗീകാരം ലഭിച്ചത്.ഉപഭോക്താക്കളുടെ സാന്നിദ്ധ്യത്തില്‍ തയ്യാറാക്കുന്ന വേപ്പിന്‍കുരു ചതച്ച രൂപത്തിലുള്ള വേപ്പിന്‍ പിണ്ണാക്ക്,കപ്പലണ്ടി പിണ്ണാക്ക് ,എല്ലുപൊടി,എല്ലാവിധത്തിലുള്ള ജൈവ രാസവളങ്ങള്‍,ജൈവ രാസ കീടനാശിനികള്‍,ജീവാണു വളങ്ങള്‍,സ്‌പെയറുകള്‍,കൃഷി ഉപകരണങ്ങളും ഫാര്‍മേഴ്‌സ് ബ്രാന്‍ഡ് എന്ന പേരില്‍ ജൈവവളങ്ങളും വില്‍പ്പനയുമുണ്ട്.കൂടാതെ എല്ലാ തരം പച്ചക്കറി വിത്തുകളും വില്‍ക്കുന്നതിനുള്ള ലൈസന്‍സും ഈ സ്ഥാപനത്തിനുണ്ട്.