പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ ചക്ര സ്തംഭന സമരം

390
Advertisement

ഇരിങ്ങാലക്കുട:ദിനംപ്രതി പെട്രോൾ ഡീസൽ വില ഉയർത്തുന്ന മോദീ സർക്കാരിന്റെ ജനദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ മേഖലാ കേന്ദ്രങ്ങളിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു. രാത്രി 7 മുതൽ 7.05 വരെയുള്ള 5 മിനിറ്റ് നേരമാണ് റോഡ് ഉപരോധിച്ചു കൊണ്ട് ചക്ര സ്തംഭന സമരം സംഘടിപ്പിച്ചത്. ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത്, പ്രസിഡണ്ട് ആർ.എൽ.ശ്രീലാൽ, ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവുമായ കെ.വി.നന്ദന, എസ്.എഫ്.ഐ.ഏരിയ സെക്രട്ടറി നിജു വാസു, പ്രസിഡണ്ട് വിഷ്ണുപ്രഭാകരൻ, ബാലസംഘം ഏരിയ സെക്രട്ടറി മേധ മനോജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാക്കളായ വി.എ.അനീഷ്, എ.വി.പ്രസാദ്, ആർ.എൽ.ജീവൻലാൻ, പി.കെ.മനുമോഹൻ, ഐ.വി. സജിത്ത്, എം.വി.ഷിൽവി, സൗമിത്ര് ഹരീന്ദ്രൻ, ബി.കെ.അഭിജിത്ത് എന്നിവർ വിവിധ മേഖലകളിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

Advertisement