തൂത്തുക്കുടി വെടിവെയ്പ്പിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം.

353
Advertisement

ഇരിങ്ങാലക്കുട:തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വൻതോതിൽ മലിനീകരണം സൃഷ്ടിക്കുന്ന വേദാന്ത ഗ്രൂപ്പിന്റെ സ്‌റ്റെർലൈറ്റ് പ്ലാന്റിനെതിരെ നടന്ന ജനകീയ പ്രതിഷേധത്തെ പോലീസ് 13 പേരെ വെടിവെച്ചുകൊന്നു. കുത്തക മുതലാളിമാരുടെ സംരക്ഷണത്തിന് വേണ്ടി ജനകീയ സമരങ്ങളെ ചോരയിൽമുക്കി ഇല്ലാതാക്കാനുള്ള ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരായി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം ഒ.എസ്.സുഭീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത്, ജില്ലാ കമ്മിറ്റി അംഗം പി.സി.നിമിത എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement