ഉര്‍വ്വരം 2018- പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുക്കാരും ഒത്തുചേര്‍ന്നു

722
Advertisement

കല്‍പ്പറമ്പ് -പൊതു വിദ്യാലയം സംരക്ഷിക്കാന്‍ കല്‍പ്പറമ്പിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുക്കാരും ഒത്തുചേര്‍ന്നു.പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു.ബഹുമാനപ്പെട്ട എം പി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ മുഖ്യാതിഥി ആയിരുന്നു.സംഘാടക സമിതി ചെയര്‍മാന്‍ ഇ ആര്‍ വിനോദ് സ്വാഗതവും ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ കെ ഉദയപ്രകാശ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിമി കണ്ണദാസ് ,ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി കെ സതീശന്‍ ,പൂമംഗലം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എ വി ഗോഗുല്‍ദാസ് ,എസ് എം സി ചെയര്‍മാന്‍ സുനില്‍ ചക്കാലക്കല്‍ ,ഹെഡ്മിസ്ട്രസ് സി ഐ അസ്മാബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

 

Advertisement