26.9 C
Irinjālakuda
Thursday, January 23, 2025
Home Blog Page 573

ഇരിങ്ങാലക്കുട വിജയന്‍ വധകേസിലെ പ്രധാന പ്രതി ബോംബ് ജിജോയെ കണ്ണൂരില്‍ നിന്നും സാഹസികമായി പോലീസ് പിടികൂടി.

ഇരിങ്ങാലക്കുട : കനാല്‍ ബേസ് കോളനിയില്‍ മോന്ത ചാലില്‍ വിജയനെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ 27 വയസ്സ് എന്നയാളെ കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിക്കു സമീപമുള്ള മുടക്കുഴി മലയുടെ മുകളില്‍ നിന്നാണ് ബോംബുനിര്‍മ്മാണത്തില്‍ വിദഗ്ധനായ ‘ ബോംബ് ജിജോയെ സാഹസികമായി സംഘം പിടികൂടിയത്.മുട്ടക്കുന്ന് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട വനാതിര്‍ത്തിയിലെ ഒരു മലയിലെ ഒളിസംങ്കേതത്തില്‍ നിന്നും ഇരിഞ്ഞാലക്കുട DySP ഫേമസ്സ് വര്‍ഗ്ഗീസിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേക അന്യേഷണ സംഘത്തലവന്‍ Cl Mk സുരേഷ് കുമാര്‍ ഗുണ്ടാതലന്‍ ജിജോയെ പിടികൂടുകയായിരുന്നു.പുതുക്കാട് , കൊടകര , എന്നീ സ്റ്റേഷനുകളില്‍ എക്‌സ്‌പ്ലോസീവ് നിയമ പ്രകാരവും, Arms Act എന്നിവ പ്രകാരമുള്ള നിരവധി കേസ്സുകളും ഇയാളുടെ പേരില്‍ നിലവിലുണ്ട്.അര്‍ദ്ധരാത്രിയില്‍ പോലീസ് തന്നെ വളഞ്ഞതായി മനസ്സിലാക്കിയ മുഖ്യ പ്രതി മാടാനി ജിജോ ആയുധവുമായി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രത്യേക അന്യേഷണ സംഘം സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു.27 വയസ്സിനുള്ളില്‍ 37 കേസ്സുകളില്‍ പ്രതിയായിട്ടുള്ള ഇയ്യാള്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.പിടിയിലായ പ്രതിക്ക് വധശ്രമ കേസ്സടക്കം ജില്ല യിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.പുല്ലത്തറയില്‍ നിന്നും ഇയാള്‍ നിര്‍മ്മിച്ച ബോംബുകളും, മാരക സ്‌ഫോടക ശേഷിയുള്ള വെടിമരുന്നുകളും, ഡിറ്റനേറ്ററുകളും തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്കോഡ് സ്ഥലത്തു വന്ന് നിര്‍വ്വീര്യമാക്കുകയുമായിരൂന്നു.കണ്ണൂരിലെ സുഹൃത്തുക്കളില്‍ നിന്നും നാടന്‍ ബോംബ് നിര്‍മ്മിക്കൂന്നതിനുള്ള പ്രവീണ്യം നേടിയ ഇയാള്‍ കഴിഞ്ഞ വര്‍ഷം സ്വന്തമായി നിര്‍മ്മിച്ച ബോംബുമായി ഒരു ആക്രമണത്തിന് മോട്ടോര്‍ സൈക്കിളില്‍ പോവുമ്പോള്‍ ബോംബ് താഴെ വീണ് പൊട്ടി തെറിക്കുകയും ഇതുമായി ബന്ധപ്പെട്ട് പുതുക്കാട് സ്റ്റേഷനില്‍ കേസ്സു നിലവിലുള്ളതും,ബാക്കി ബോംബുകള്‍ കാട്ടൂര്‍ സ്റ്റേഷന്‍ പരിധിയിലെ പുല്ലത്തറ എന്ന സ്ഥലത്തന്നിനും ഇയ്യാളുടെ കൂട്ടുപ്രതിയുടെ വീട്ടില്‍ നിന്നും ഇരിങ്ങാലക്കുട പോലീസും, പുതുകാട് പോലീസും ചേര്‍ന്ന് കണ്ടെത്തുകയും മറ്റും ഉണ്ടായിട്ടുള്ളതുമാണ്.തൃശൂര്‍ ജില്ലയില്‍ ക്രിമിനല്‍ കേസ്സില്‍ പെട്ടുകഴിഞ്ഞാല്‍ കണ്ണൂരിലേക്ക് ഒളിവില്‍ പോവുന്നതാണ് ഇയാളുടെ പതിവ് രീതി.അന്വേഷന്ന സംഘത്തില്‍ SI Ks സുശാന്ത്, crime branch SI .MP മുഹമ്മദ് റാഫി , Asl മാരായ PC സുനില്‍ , അനീഷ് കുമാര്‍ സീനിയര്‍ CP0 S CR പ്രദീപ് , ജയകൃഷ്ണന്‍ , മുരുകേഷ് കടവത്ത്. മുഹമ്മദ് അഷറഫ്, MK ഗോപി , C Pos സൂരജ് ദേവ് , ജീവന്‍, Ak മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement

തണല്‍ സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ റൂറല്‍ ഡോഗ് സ്‌ക്വാഡിലേക്ക് ഫലവൃക്ഷ തൈകളുടെ വിതരണവും നടലും നടന്നു

ഇരിങ്ങാലക്കുട: തണല്‍ സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ റൂറല്‍ ഡോഗ് സ്‌ക്വാഡിലേക്ക് ഫലവൃക്ഷ തൈകളുടെ വിതരണവും നടലും നടന്നു.തൃശ്ശൂര്‍ ജില്ല റൂറല്‍ എസ് പി എം കെ പുഷ്‌ക്കരന്‍ നിര്‍വ്വഹിച്ചു.ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് ,സി ഐ സുരേഷ് കുമാര്‍ ,എസ് ഐ സുശാന്ത് ,ഡാനീഷ് ,ഷിജില്‍ ,നിയാസ് ,സൈഫു,ഷാജഹാന്‍ ,ഷുമൈസ് ,സനൂഫ് തുടങ്ങിയവര്‍ പങ്കെടുത്തു

 

Advertisement

വര്‍ദ്ധിച്ചു വരുന്ന കൊലപാതക സംസ്‌കാരം ഏറേ അപമാനകരം കെ.സി.വൈ.എം. ഇരിങ്ങാലക്കുടരൂപത

ഇരിങ്ങാലക്കുട: കോട്ടയത്ത് യുവതിയെ പ്രണയിച്ചു വിവാഹംകഴിച്ചു എന്നതിന്റെ പേരില്‍ കെവിന്‍ പി ജോസഫ ്എന്നയുവാവിനെ കൊലചെയ്തത്‌കൊടും ക്രൂരതയുംമനുഷ്യത്വത്തിന്നിരക്കാത്തതുമാണെന്ന് കെ.സി.വൈ.എം. ഇരിങ്ങാലക്കുട രൂപത സമിതി. ഈ കൊലപാതകം നിഷ്ഠൂരമാണെന്നും ഇതില്‍ പ്രതികളായവരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്നും രൂപതചെയര്‍മാന്‍ എഡ്വിന്‍ ജോഷി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ പോലീസിനുണ്ടായിരിക്കുന്ന വീഴ്ച വളരെ വലുതാണ്. ഒരു വ്യക്തിയെ കാണാനില്ല എന്ന പരാതിയുമായി വന്നവരുടെ അടുത്ത് പോലീസ ്കാണിച്ച അലംഭാവം കൊലപാതകത്തോളം തന്നെ പ്രാധാന്യമുള്ള കുറ്റകൃത്യമാണ്. കൃത്യവിലോപം കാണിച്ച് ഒരുയുവാവിന്റെ കൊലപാതകത്തിന് കാരണക്കാരായ പോലീസ്ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ധാര്‍മ്മികബോധമെങ്കിലും സര്‍ക്കാര്‍ കാണിക്കണമെന്ന് കെ.സി.വൈ.എം. ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട ബിഷപ്പ്ഹൗസില്‍ നിന്നാരംഭിച്ച പ്രതിഷേധറാലിയില്‍ നൂറോളം കെ.സി.വൈ.എംപ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ നടന്നസമാപന സമ്മേളനം മുന്‍ കെ.സി.വൈഎം ഇരിങ്ങാലക്കുട രൂപതചെയര്‍മാന്‍ ടെല്‍സന്‍ കേട്ടോളി ഉദ്ഘാടനംചെയ്തു.
രൂപത കെ.സി.വൈഎം അസി. ഡയറക്ടര്‍ മെഫിന്‍ തെക്കേക്കര, രൂപത ജനറല്‍ സെക്രട്ടറി ബിജോയ ്ഫ്രാന്‍സിസ് , ജോ. സെക്രട്ടറി നാന്‍സി സണ്ണി ,ജെറാള്‍ഡ് ജേക്കബ് , ലാജോ ഓസ്റ്റിന്‍ , ജെയ്‌സന്‍ ചക്കേടത്ത് ,ടിറ്റോതോമസ് , ഡെനിഡേവീസ് , ഇവ്‌ലിന്‍ ,റിജോ, ഡേവിഡ്‌ബെന്‍ഷര്‍, ലിബിന്‍ ,എന്നിവര്‍സംസാരിച്ചു.

 

 

Advertisement

ഇരിങ്ങാലക്കുട വിജയന്‍ കൊലകേസില്‍ മുഖ്യപ്രതി പിടിയിലായതായി സൂചന

ഇരിങ്ങാലക്കുട : ചുണ്ണാബ് ദേഹത്ത് വീണതിനെ ചെല്ലി തര്‍ക്കമായി രാത്രി വീട്ടില്‍ കയറി മകന് പകരം അച്ഛനെ വെട്ടികൊലപെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പോലിസ് പിടിയിലായതായി സൂചന. മുരിയാട് വാടകയ്ക്ക് താമസിക്കുന്ന നെല്ലായി സ്വദേശിയാണ് സംഭവത്തിലെ സൂത്രധാരനായി കരുതുന്നത് ഇയാളെയാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കണ്ണൂരില്‍ നിന്നും കസ്റ്റഡയില്‍ എടുത്തതായി അറിയുന്നത്.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മുഖ്യപ്രതി.കൊലപാതകം നടന്ന് മണിക്കൂറുകള്‍കകം തന്നേ അഞ്ച് പ്രതികളെ ഇരിങ്ങാലക്കുട പോലീസ് പിടികൂടിയിരുന്നു.ദിവസങ്ങള്‍ക്കകം മറ്റ് രണ്ട് പ്രതികളെയും അറ്‌സറ്റ് ചെയ്തിരുന്നു.

Advertisement

‘കരുതാം ഭൂമിയെ നമ്മുക്കു വേണ്ടിയും ഭാവിക്കുവേണ്ടിയും ‘ : ഞാറ്റുവേല മഹോത്സവം അനുബന്ധപരിപാടികള്‍ ജൂണ്‍ 3 ന് തുടക്കമാകും

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ 7-ാമത് ഞാറ്റുവേല മഹോത്സവം 2018 ജൂണ്‍ 15 മുതല്‍ 22 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍വച്ച് നടക്കുകയാണ്.’കരുതാം ഭൂമിയെ നമു്ക്കു വേണ്ടിയും ഭാവിക്കുവേണ്ടിയും’ എന്നതാണ് ഇത്തവണത്തെ ഞാറ്റുവേല മഹോത്സവത്തിന്റെ ആശയം. ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി അനുബന്ധപരിപാടികള്‍ ജൂണ്‍ 3ന് ആരംഭിക്കും. പുഴസംരക്ഷത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടി പുഴയോരത്തോരൂ സായാഹ്നം എന്ന പേരില്‍ സംഘടിപ്പിക്കുന്ന റിവര്‍ അസംബ്ല’ിയോടെ ഞാറ്റുവേല മഹോത്സവം 2018 ന്റെ അനുബന്ധ പരിപാടികള്‍ക്ക് തുടക്കമാകും. ജൂണ്‍ 3 ന് ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് കാറളം പുളിക്കടവില്‍ നടക്കുന്നപരിപാടി പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യും.-ഡോ:കുസുമം ജോസഫ് മുഖ്യാതിഥി ആയിരിക്കും. ജൂണ്‍4 ന് ‘ഒരു വിദ്യാര്‍ത്ഥിക്ക് ഒരു പ്ലാവ് ‘പദ്ധതി ജ്യോതിസ് കോളേജില്‍ വച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരായ പ്ലാവ് ജയന്‍, ഫാ:ജോയ് പീണിക്കപറമ്പില്‍ സി .റോസ് ആന്റോ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.ജൂണ്‍ 5 ന് രുചിയുടെ രാജവീഥികള്‍ എന്ന പരിപാടി ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ നഗരസഭാ ചെയര്‍മാന്‍ ശ്രീമതി നിമ്യ ഷിജുവിന്റെ നേതൃത്വത്തില്‍ 41 കൗസിലര്‍മാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ജൂണ്‍ 6 ന് മാമ്പഴസൗഹൃദ പാതയോരം പരിപാടി മൂര്‍ക്കനാട്-കാറളം ബണ്ട് റോഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യും. ജെ സി ഐ സോണ്‍ പ്രസിഡന്റ് അഡ്വ.രാഗേഷ് ശര്‍മ മുഖ്യാതിഥി ആയിരിക്കും. ജൂണ്‍ 7 ന് ഞാറുനടീല്‍ മത്സരം പുല്ലുര്‍ പനയം പാടത്ത് പ്രശസ്ത കവി ചന്ദ്രശേഖരന്‍ ഏങ്ങണ്ടിയൂര്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 9 ന് ലോക സമുദ്ര ദിനത്തോനുബന്ധിച്ച് ‘ഉയിരുകൊടുക്കാം കടലിന്റെ ഉടലിന് ‘ എന്ന ആശയമുയര്‍ത്തി ‘ നമ്മുടെ കടല്‍ നമ്മുടെ ഭാവി ‘ എന്ന പരിപാടി സംഘടിപ്പിക്കുന്നു. മൂന്നുപീടിക ബീച്ചില്‍ നടക്കുന്ന പരിപാടി ഇ.ടി ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ജൂണ്‍ 11 ന് ജലം ജീവനാണ് എന്ന ആശയമുയര്‍ത്തി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ കിണര്‍ റീച്ചാര്‍ജിംങ്ങ് ചെയ്യും. ഞാറ്റുവേല മഹോത്സവം 2018ന്റെ വിജയത്തിനായി 28 സബ്കമ്മറ്റികളും, 251 പേരടങ്ങുന്ന സ്വാഗതസംഘവും പ്രവര്‍ത്തിച്ചുവരുന്നു.

Advertisement

ഇരിങ്ങാലക്കുടയിലെ വിവിധ സ്‌കൂളുകളിലെ പ്രവേശനോത്സവം ആഘോഷമായി

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌ക്കൂളില്‍ പ്രവേശനോത്സവം ആഘോഷ തിമിര്‍പ്പോടെ നടന്നു.ബലൂണുകളും തോരണങ്ങളും ബാന്റ് മേളവും ഉത്സവ പ്രതീതി പകര്‍ന്നു.ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വര്‍ഗ്ഗീസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു

എല്‍ ബി എസ് എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം നവാഗതരായ 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അനാമിക കെ എം ,ആന്റണി ജെയ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി.പി ടി എ പ്രസിഡന്റ് ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ വിനയന്‍ സമ്മേളനം ഉദ്ഘാടനം ചെയതു

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളിലെ പ്രവേശനോത്സവം പ്രശസ്ത സാഹിത്യക്കാരന്‍ അശോകന്‍ ചെരുവില്‍ നിര്‍വ്വഹിച്ചു.പുതിയ ടെക്‌നോളജിയുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി പഠനഭാരം ലഘൂകരിച്ച് പഠനം സന്തോഷകരമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2018-19 അധ്യയന വര്‍ഷത്തിലെ പ്രവേശനോത്സവം പി ടി എ പ്രസിഡന്‌റ് മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം വായിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു

Advertisement

പൗരാണിക ക്രിസ്ത്യന്‍ ആചാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വണക്ക മാസം കാലം കൂടല്‍

പുല്ലൂര്‍ : പൗരാണിക ക്രിസ്ത്യന്‍ ആചാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വണക്ക മാസം കാലം കൂടല്‍ ചടങ്ങ് നടന്നു.
ക്രിസ്തീയ ആചാരപ്രകാരം മെയ് മാസം മാതാവിനെ വണങ്ങുന്ന മാസമായിട്ടാണ് പൂര്‍വ്വീകര്‍ ആചരിച്ചിരുന്നത്.മാതവിന്റെ മാസമായി ആചരിക്കുന്നതിനായി ഓരോ വീട്ടിലും മാതവിന്റെ തിരുസ്വരുപം പൂക്കള്‍കൊണ്ട് അലങ്കരിച്ച് പ്രാര്‍ഥിച്ചിരുന്നു.ഇതിനായി കുട്ടികള്‍ പൂക്കള്‍ ശേഖരിക്കുന്നതിനായി അലഞ്ഞ് നടന്നിരുന്നതെല്ലാം പഴയ തലമുറയുടെ മധുരസ്മരണകളാണ്.ഒരു മാസം മുഴുവന്‍ ‘വണക്കമാസം’ ആചരിച്ച് ഒടുവില്‍ ‘കാലം കൂടല്‍’ നടത്തുന്നത് ഇടവക ദേവാലയങ്ങളിലും കുടുംബങ്ങളിലും ആവേശകരമായ ചടങ്ങായിരുന്നു. മധുരങ്ങളും പായസവും തയ്യാറാക്കി അയല്‍ വീട്ടുക്കാരെയും ക്ഷണിച്ചു വരുത്തി ഓരോ വീട്ടിലും ‘വണക്കമാസം’ ‘കാലം കൂടല്‍’ നടത്തിയിരുന്നത് പഴയതലമുറുക്കാര്‍ മധുരസ്മരണകളാണ്. ഇന്ന് കാലം മാറിയപ്പോള്‍ ഇത്തരം ആചരങ്ങളും കാലയവനികക്കുള്ളില്‍ മാഞ്ഞു പേയ്തുടങ്ങി.ഇത്തരം ആചാരങ്ങളെ തിരിച്ച് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ മെയ്മാസം വണക്കമാസമായി ആചരിച്ചത്.കാലം കൂടലിന്റെ ഭാഗമായി പാച്ചോറും ചക്കചുളയും വിശ്വാസികള്‍ക്ക് നല്‍കി.

Advertisement

അജ്ഞാത മൃതദേഹം : ഇദേഹത്തേ അറിയുന്നവര്‍ പോലിസ് സ്‌റ്റേഷനുമായി സമീപിക്കുക

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂരില്‍ ജോലി ചെയ്യ്തു വരികയായിരുന്നെന്നും കോട്ടയം ജില്ലക്കാരന്‍ സാബു (53) എന്നും പറയപെടുന്ന വ്യക്തി നെഞ്ചുവേദനയെ തുടര്‍ന്ന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും , തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച് ചികിത്സക്കിടെ മരണപ്പെട്ടതാണ്.ഇയാളെ കുറിച്ച് ഏതെങ്കില്ലും വിവരം അറിയുന്നവര്‍ ഇരിങ്ങാലക്കുട പോലീസുമായി ബദ്ധപെടുക.04802825228

Advertisement

ഇരിങ്ങാലക്കുട സി .എം .എസ് എല്‍. പി സ്‌ക്കൂളില്‍ എ .ഐ .എസ് .എഫ് പ്രവേശനോത്സവം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : എ .ഐ .എസ് .എഫ്   ശിരസുയര്‍ത്തി നിറവ് ക്യാമ്പയിനുമായി മുന്നോട്ട്. എ .ഐ. എസ്. എഫ് ന്റെ നിറവ് ക്യാപെയിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തിലെ ആദ്യ സ്‌ക്കൂളായ CMS LP സ്‌ക്കൂളില്‍ കുഞ്ഞു മക്കളെ AISF ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി സ്വീകരിച്ചു.
പഠനോപകരണങ്ങള്‍ AISF തൃശൂര്‍ ജില്ലാ പ്രസിഡന്റ് സ: NK സനല്‍കുമാര്‍ വിതരണം ചെയ്തു. AIYF മണ്ഡലം പ്രസിഡന്റ് സ. A S ബിനോയ്, AISF ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ സ: പി.ആര്‍ അരുണ്‍, മണ്ഡലം സെക്രട്ടറി ശ്യാംകുമാര്‍ പി.എസ്, പ്രസിഡന്റ് മിഥുന്‍ പി.എസ് , കാര്‍ത്തിക് ഉദയന്‍, അഭിജിത്ത്, കൃഷ്ണദാസ് എന്നിവര്‍ നേതൃത്ത്വം നല്‍കി.AISF സംസ്ഥാന കമ്മിറ്റിയുടെ സ്വപ്ന സാക്ഷാത്കാരമാണ് പാലക്കാട് അട്ടപ്പാടിയില്‍ ആദ്യ സ്‌കൂള്‍ ഏറ്റെടുത്തു കൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാരന്‍ ഉദ്ഘാടനം നിര്‍വഹിച്ച നിറവ് ക്യാമ്പയിന്‍.
ഇല്ലായ്മകളില്‍ കനിവ് തേടുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് സാന്ത്വനമായി , ഒരു സഹായ ഹസ്തമായി മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിയുന്ന പുരോഗമന വിദ്യാര്‍ത്ഥി സമൂഹമായ AlSF മാതൃകാപരമായ പ്രവര്‍ത്തനത്തോടെയാണ് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മനസില്‍ പ്രയാണം തുടരുന്നത്.

 

Advertisement

തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂള്‍ പ്രവേശനോല്‍സവം

തുറവന്‍കാട് : ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂള്‍ പ്രവേശനോല്‍സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത് നിര്‍വഹിച്ചു.പി ടി എ പ്രസിഡന്റ് ഗീത ബിനോയ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തുറവന്‍കുന്ന് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഡേവിസ് കിഴക്കുംതല മുഖ്യാതിഥിയായിരിന്നു പ്രധാന അധ്യാപിക സിസ്റ്റര്‍ ജെസ്റ്റ, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സിസ്റ്റര്‍ നിമിഷ, സിസ്റ്റര്‍ ജിത, സിസ്റ്റര്‍ ഫെമി എന്നിവര്‍ പ്രസംഗിച്ചു.

Advertisement

റോഡിലെ കുഴികള്‍ അടച്ച് ടാക്‌സി ഡ്രൈവേഴ്‌സ് മാതൃകയായി

ഇരിങ്ങാലക്കുട : പോട്ട – മൂന്ന്പീടിക സംസ്ഥാന പാതയില്‍ ഏറെ ഗതാഗത കുരുക്ക് അനുഭവപെടുന്ന ഠാണാവ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടച്ച് ടാക്‌സി ഡ്രൈവേഴ്‌സ് മാതൃകയായി.ഏറെ നാളായി രൂപപ്പെട്ട കുഴി മഴ ആരംഭിച്ചതോടെ വലുതാവുകയും രാത്രി കാലങ്ങളിലും മറ്റും നിരവധി പേര്‍ ഈ കുഴിയില്‍ വീണ് അപകടങ്ങള്‍ സ്ഥരകാഴ്ച്ചയായതിനേ തുടര്‍ന്നാണ് ടാക്‌സി ഡ്രൈവേഴ്‌സിന്റെ മാതൃകപരമായ ഈ നടപടി ഉണ്ടായത്.മാസങ്ങള്‍ക്ക് മുന്‍പാണ് ആകെ തകര്‍ന്ന ഈ റോഡില്‍ പാച്ച് വര്‍ക്ക് നടത്തിയത്.

Advertisement

സ്‌കൂള്‍ പ്രവേശനോത്സവം ബി .ആര്‍. സി ചാത്തന്‍ മാസ്റ്റര്‍ സ്‌കൂളില്‍

മാടായിക്കോണം : സബ്ബ് ജില്ല,ബ്ലോക്ക് ,ബി ആര്‍ സി ,മുന്‍സിപ്പല്‍ തലത്തില്‍
സ്‌കൂള്‍ പ്രവേശനോത്സവം 2018-19   ഇരിങ്ങാലക്കുട എം. എല്‍ .എ പ്രൊഫ കെ .യു അരുണന്‍ മാസ്റ്റര്‍ മാടായിക്കോണം പി. കെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവണ്‍മെന്റ് യു. പി സ്‌കൂളില്‍ വച്ച് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് കനകവല്ലി സ്വാഗതവും നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷതയും വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ മനോജ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.വിദ്യാഭ്യാസ സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം .ആര്‍ ഷാജു സമ്മാനപ്പൊതികള്‍ വിതരണം ചെയ്തു.ഇരിങ്ങാലക്കുട എ .ഇ .ഒ സന്ദേശം നല്‍കി.ഇരിങ്ങാലക്കുട ബി .പി. ഒ സുരേഷ് ബാബു എന്‍ .എസ് അക്ഷരത്തൊപ്പി അണിയിച്ചു.സൂര്യ സിംഗര്‍ ഫെയിം ശ്രീലക്ഷ്മി കെ .അനില്‍ മധുരം പഞ്ചാമൃതം നല്‍കി കുട്ടികളെ സ്വീകരിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ ,വികസനകാര്യ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍മാന്‍ വി .സി വര്‍ഗ്ഗീസ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മീനാക്ഷി ജോഷി ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി .എ അബ്ദുള്‍ ബഷീര്‍ ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ശശി,വാര്‍ഡ് കൗണ്‍സിലര്‍ പി. വി പ്രജീഷ് ,കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ .ദിവാകരന്‍ മാസ്റ്റര്‍ ,വികസന സമിതി രക്ഷാധികാരി എന്നിവര്‍ സന്നിഹിതരായിരുന്നു.പി. ടി. എ പ്രസിഡന്റ് എ .സി കുമാരന്‍ നന്ദി പറഞ്ഞു

 

 

Advertisement

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശനോല്‍സവം

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശനോല്‍സവം സ്‌ക്കൂള്‍ മാനേജര്‍ റവ.ഫാ.ആന്റൂ ആലപ്പാടന്‍, പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത്, പ്രധാന അധ്യാപിക ലിസി ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു തോമസ് കോട്ടോളി, സുബൈദ നാസര്‍, പ്രൊഫ ജോണ്‍ ഇ.ടി. എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement

നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചെയ്തു

നടവരമ്പ്: നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം സ്‌കൂള്‍ അങ്കണത്തില്‍ വച്ച് ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ .കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു .സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് കെ .കെ താജുദ്ദീന്‍ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,ജില്ലാ പഞ്ചായത്ത് അംഗം ടി .ജി ശങ്കരനാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിന്നു.പ്രൊജക്ട് മാനേജര്‍ ,കൈറ്റ് കെ .വി ഗോപാലകൃഷ്ണപിള്ള പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആമീന അബ്ദുള്‍ ഖാദര്‍ ,ബ്ലോക്ക് പഞ്ചായത്തംഗം വിജയലക്ഷ്മി വിനയചന്ദ്രന്‍ ,ഗ്രാമപഞ്ചായത്ത് അംഗം ഡെയ്സി ജോസ് ,ഡി. ഡി. ഇ തൃശ്ശൂര്‍ എന്‍. ആര്‍. മല്ലിക ,എ .ഇ. ഒ ഇരിങ്ങാലക്കുട ഭരതന്‍ ടി .കെ ,ഓ. എസ്. ടി. എ ബാലന്‍ അമ്പാടത്ത് ,പ്രിന്‍സിപ്പള്‍ എച്ച് .എസ്. എസ് എം .നാസറുദ്ദീന്‍ ,പ്രിന്‍സിപ്പള്‍ വി. എച്ച് .എസ്. ഇ മനു പി. മണി, വെള്ളാങ്കല്ലൂര്‍ ബി .പി. ഒ പ്രസീദ ,എച്ച്. എം .ജി .എല്‍. പി. എസ്. എം .കെ രജനി ബാബു,പി.ടി .എ പ്രസിഡന്റ് സജി സി. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പി .ടി .എ പ്രസിഡന്റ് എം. കെ മോഹനന്‍ നന്ദി പറഞ്ഞു

 

Advertisement

ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഡിജിറ്റല്‍ മാമ്മോഗ്രാം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഡിജിറ്റല്‍ മാമ്മോഗ്രാം, ഓര്‍ത്തോ പാന്റമോഗ്രാം (ഡിജിറ്റല്‍ ഡെന്റല്‍ എക്സ്റേ) ഉദ്ഘാടനം ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് ശ്രീ എം. പി. ജാക്‌സണ്‍ നിര്‍വഹിച്ചു.ഡോ. വില്ലി ജോണ്‍ (റേഡിയോളോജിസ്‌റ്, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍) ഡിജിറ്റല്‍ മാമ്മോഗ്രാമിന്റെ പ്രവര്‍ത്തനങ്ങളെ കുറിച് വിശദീകരിച്ചു. പരിശീലനം സിദ്ധിച്ച വനിതാ ടെക്‌നിഷ്യന്മാരുടെ സാന്നിധ്യത്തില്‍ 24 മണിക്കൂര്‍ സേവനത്തോടെ മിതമായ നിരക്കില്‍ ഡിജിറ്റല്‍ മാമ്മോഗ്രാം, ഓര്‍ത്തോ പാന്റമോഗ്രാം പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നു.

 

Advertisement

ഇരിങ്ങാലക്കുടയിൽ വീണ്ടും കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ കഞ്ചാവ് വേട്ട തുടരുന്നു.കീഴുത്താണി സ്വദേശി പറപറമ്പിൽ സുരേഷ് (46) നെ കഞ്ചാവുമായി ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ഓ വിനോദും സംഘവും പിടികൂടി.തൃത്താണി പാടത്ത് വെച്ച് ഇയാളിൽ നിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥൻമാരായ പി.ആർ അനിൽകുമാർ,കെ എസ് സിവിൻ,കെ.എ അനീഷ് ,ജയശ്രീ പീ ,പിങ്കി മോഹൻദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

Advertisement

മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനെ കുറിച്ച് ഇരിങ്ങാലക്കുട കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം

ഇരിങ്ങാലക്കുട : മഴക്കാലത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ നടത്താത്തതിനെ കുറിച്ച്് കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം, എന്നാല്‍ വാര്‍ഡ് തലത്തില്‍ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സിലര്‍മാരുടെ വേണ്ടത്ര സഹകരണം ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍. പകര്‍ച്ച വ്യാധി തടയുന്നതിന് യാതൊരു മുന്നൊരുക്കവും നടത്താന്‍ നഗരസഭാ ഭരണ നേത്യത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകിരക്കുന്നതിനോ, പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോ നടപടി സ്വീകരിക്കുന്നില്ലെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നഗരസഭ ഹെല്‍ത്ത് വിഭാഗം കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തില്‍ കാണിക്കുന്നതെന്നായിരുന്നു എല്‍. ഡി. എഫ്. അംഗങ്ങളുടെ വിമര്‍ശനം. എന്നാല്‍ ഈ വര്‍ഷം ജനുവരി മാസം മുതല്‍ തന്നെ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പതിവു രീതിയില്‍ നിന്നും വ്യത്യസ്തമായി വാര്‍ഡുതലത്തില്‍ നടത്തുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. ആരോഗ്യ ജാഗ്രത പദ്ധതി പ്രകാരം വാര്‍ഡുതലത്തില്‍ ശുചിത്വ സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നല്‍കിയ നിര്‍ദ്ദേശം പല വാര്‍ഡുകളിലും നടന്നിട്ടില്ലെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചൂണ്ടിക്കാട്ടി. അവലോകന യോഗങ്ങളില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ആവശ്യപ്പെടുന്നത് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നിലപാടിനെ എതിര്‍ത്ത എല്‍. ഡി. എഫ്. അംഗങ്ങള്‍ ഹരിത കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുതലത്തില്‍ നല്‍കേണ്ട പണം ഇനിയും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ട് ഹെല്‍ത്ത് വിഭാഗത്തിന്റെയും കൗണ്‍സിലര്‍മാരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കണമെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം.ആര്‍. ഷാജു നിര്‍ദേശിക്കുകയായിരുന്നു.

Advertisement

തപാല്‍ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാലസമരം പത്ത് ദിവസം പിന്നിട്ടു.

ഇരിങ്ങാലക്കുട: ജി.ഡി.എസ്. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക,മെമ്പര്‍ഷിപ്പ് വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കുക തുടങ്ങിയആവശ്യങ്ങള്‍ ഉന്നയിച്ച് തപാല്‍ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാലസമരം പത്ത് ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി എന്‍.എഫ്.പി.ഇ.യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, വിവിധ സര്‍വ്വീസ് ട്രേഡ് യൂണിയന്‍ നേതാക്കളായ മോഹനന്‍, കെ.എന്‍. രാമന്‍, വിനി കെ.ആര്‍, ചന്ദ്രിക ശിവരാമന്‍,ജോളി കെ.കെ. ശ്രീലാല്‍, സുജ ആന്റണി, ഹരിലാല്‍, എന്‍.എഫ്.പി.ഇ. നേതാക്കളായ കെ.എസ്. സുഗതന്‍, സചേതന്‍, ബേബി, ഷീജ, പി.പി. മോഹന്‍ദാസ്, ടി.കെ.ശക്തീധരന്‍ എന്നിവര്‍ സംസാരിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂര്‍, പുതുക്കാട് മേഖലകളില്‍ പണിമുടക്കിയ ജീവനക്കാര്‍ പ്രകടനം നടത്തി. ചാലക്കുടിയില്‍ ഇ.വി. മുരളി, സന്തോഷ്, വിശ്വംഭരന്‍, സുജിത്കുമാര്‍, കൊടുങ്ങല്ലൂരില്‍ പി.ജി. സുരേഷ് ബാബു, പി.കെ. രാജീവന്‍, കെ. ദിനേശന്‍, കെ. രാജീവന്‍,ശശീധരന്‍ എന്നിവരും പുതുക്കാട് ഒ.എസ്. ബേബി, എന്‍.സി. ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

ഒരു മാസത്തിനകം കൂടല്‍മാണിക്യം തിരുവുത്സവ കണക്ക് അവതരിപ്പിച്ച് ഭരണസമിതി മാതൃകയായി

.ഇരിങ്ങാലക്കുട : മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഒരു മാസത്തിനകം കൂടല്‍മാണിക്യം ക്ഷേത്ര തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ച് യു പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഭരണ മാത്യകയായി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പടിഞ്ഞാറേ ഊട്ടുപുരയില്‍ നടന്ന ഭക്തജനങ്ങളുടെ യോഗത്തില്‍ വരവ് 1,18,44879 രൂപ വരവും 1,16,79875 രൂപ ചിലവും 1,65004 നീക്കിയിരിപ്പും ഉള്ള കണക്കാണ് അവതരിപ്പിച്ചത്.കണക്കാവതരണ അവലോകന യോഗത്തിനു ശേഷം വരാനിരിക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് ഭക്തജനങ്ങളുടെ യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു.യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍, എ വി ഷൈന്‍, അഡ്വ.രാജേഷ് തമ്പാന്‍, കെ കെ പ്രേമരാജന്‍, കെ ജി സുരേഷ്, പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Advertisement

കൊടിയന്‍കുന്ന് വലിയപറമ്പ് സ്റ്റേഡിയം ഉദ്ഘാടനം ജൂണ്‍ 3 ന്

കൊടിയന്‍കുന്ന് വലിയപറമ്പ് സ്റ്റേഡിയം ജൂണ്‍ 3 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് വ്യവസായ -കായിക -യുവജന ക്ഷേമ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും .ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ സ്വാഗതവും ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷതയും വഹിക്കും.എക്‌സി.എഞ്ചിനീയര്‍ ,തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഡേവീസ് ജോണ്‍ ഡി മോറിസ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ അരുണന്‍ മുഖ്യാതിഥി ആയിരിക്കും.വൈസ് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് കെ പി രാധാകൃഷ്ണന്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തും.ഇരിങ്ങാലക്കുട ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അവാര്‍ഡ് വിതരണം നടത്തും.മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ,ജില്ലാ പഞ്ചായത്തംഗം വേണുഗോപാലമേനോന്‍ ,ത്യശ്ശൂര്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ് ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ,ബ്ലോക്ക് പഞ്ചായത്തംഗം കെ എ മനോഹരന്‍,മുരിയാട് ഗ്രാമ പഞ്ചായത്തംഗം എ എം ജോണ്‍സണ്‍ ,മുരിയാട് ഗ്രാമ പഞ്ചായത്തംഗം മോളി ജേക്കബ് ,മുരിയാട് ഗ്രാമ പഞ്ചായത്തംഗം വൃന്ദ കുമാരി ,മുരിയാട് ഗ്രാമ പഞ്ചായത്തംഗം സിന്ധു നാരായണന്‍ കുട്ടി ,ജില്ലാ യൂത്ത് കോ -ഓര്‍ഡിനേറ്റര്‍ ഒ എസ് സുബീഷ് ,മുരിയാട് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീജ മോഹനന്‍ ,മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം ബാലചന്ദ്രന്‍ നായര്‍ ,ആനന്ദപുരം റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍ ,പഞ്ചായത്ത് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ വിപിന്‍ വെള്ളയത്ത് ,സി പി ഐ (എം) മുരിയാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി എം മോഹനന്‍ ,ഐ എന്‍ സി മുരിയാട് മണ്ഡലം പ്രസിഡന്റ് ഐ ആര്‍ ജെയിംസ് ,സി പി ഐ മുരിയാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ആര്‍ സുന്ദര രാജന്‍ ,ബി ജെ പി മുരിയാട് മണ്ഡലം പ്രസിഡന്റ് മഹേഷ് വെള്ളയത്ത് എന്നിവര്‍ സമ്മാനദാനം നടത്തും.മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം ടി വി വത്സന്‍ നന്ദി പറയും

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe