വിദ്യാഭ്യാസ ജില്ല ഫയൽ അദാലത്ത് നടത്തി

28
Advertisement

ഇരിങ്ങാലക്കുട:വിദ്യാഭ്യാസ ജില്ല ഫയൽ അദാലത്ത് നടത്തി. വിദ്യാഭ്യാസ ജില്ല ഫയൽ അദാലത്ത് ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. മുൻസിപ്പൽ കൗൺസിലർ അഡ്വ.കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ എ. ദീപു, മാനേജേഴ്സ് പ്രതിനിധി എ.സി. സുരേഷ്, അനധ്യാപക സംഘടന പ്രസിഡണ്ട് സജിൻ . ആർ.കൃഷ്ണൻ, ഡി.ഇ.ഒ. ഇൻ ചാർജ് ജസ്റ്റിൻ തോമസ്, ജൂനിയർ സൂപ്രണ്ടുമാരായ പി.ബി. വിനിത , പി.ജി.പ്രേംജി എന്നിവർ പ്രസംഗിച്ചു.

Advertisement