പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു

43

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രഷറിക്ക് മുന്നിൽ കരിദിനം ആചരിച്ച് പ്രതിഷേധ ധർണ്ണ നടത്തി. പെൻഷൻകാർക്ക് ലഭിക്കേണ്ട മൂന്നും, നാലും ഗഡുക്കൾ 2023 ലും 2024 ലും മാത്രമേ ലഭിക്കുകയുള്ളു എന്ന സർക്കാർ ഉത്തരവ് പെൻഷൻ കാരെ വഞ്ചിച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.ബി.ശ്രീധരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എ.എൻ.വാസുദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം. മൂർഷിദ്, സെക്രട്ടറി എ.സി. സുരേഷ്, കെ. വേലായുധൻ, കെ. കമലം, ടി.കെ. ബഷീർ എന്നിവർ പ്രസംഗിച്ചു.

Advertisement