ഇരിങ്ങാലക്കുടയിലെ വിവിധ സ്‌കൂളുകളിലെ പ്രവേശനോത്സവം ആഘോഷമായി

1037
Advertisement

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌ക്കൂളില്‍ പ്രവേശനോത്സവം ആഘോഷ തിമിര്‍പ്പോടെ നടന്നു.ബലൂണുകളും തോരണങ്ങളും ബാന്റ് മേളവും ഉത്സവ പ്രതീതി പകര്‍ന്നു.ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വര്‍ഗ്ഗീസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു

എല്‍ ബി എസ് എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം നവാഗതരായ 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അനാമിക കെ എം ,ആന്റണി ജെയ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി.പി ടി എ പ്രസിഡന്റ് ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ വിനയന്‍ സമ്മേളനം ഉദ്ഘാടനം ചെയതു

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളിലെ പ്രവേശനോത്സവം പ്രശസ്ത സാഹിത്യക്കാരന്‍ അശോകന്‍ ചെരുവില്‍ നിര്‍വ്വഹിച്ചു.പുതിയ ടെക്‌നോളജിയുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി പഠനഭാരം ലഘൂകരിച്ച് പഠനം സന്തോഷകരമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2018-19 അധ്യയന വര്‍ഷത്തിലെ പ്രവേശനോത്സവം പി ടി എ പ്രസിഡന്‌റ് മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം വായിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു

Advertisement