റോഡിലെ കുഴികള്‍ അടച്ച് ടാക്‌സി ഡ്രൈവേഴ്‌സ് മാതൃകയായി

381
Advertisement

ഇരിങ്ങാലക്കുട : പോട്ട – മൂന്ന്പീടിക സംസ്ഥാന പാതയില്‍ ഏറെ ഗതാഗത കുരുക്ക് അനുഭവപെടുന്ന ഠാണാവ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടച്ച് ടാക്‌സി ഡ്രൈവേഴ്‌സ് മാതൃകയായി.ഏറെ നാളായി രൂപപ്പെട്ട കുഴി മഴ ആരംഭിച്ചതോടെ വലുതാവുകയും രാത്രി കാലങ്ങളിലും മറ്റും നിരവധി പേര്‍ ഈ കുഴിയില്‍ വീണ് അപകടങ്ങള്‍ സ്ഥരകാഴ്ച്ചയായതിനേ തുടര്‍ന്നാണ് ടാക്‌സി ഡ്രൈവേഴ്‌സിന്റെ മാതൃകപരമായ ഈ നടപടി ഉണ്ടായത്.മാസങ്ങള്‍ക്ക് മുന്‍പാണ് ആകെ തകര്‍ന്ന ഈ റോഡില്‍ പാച്ച് വര്‍ക്ക് നടത്തിയത്.

Advertisement