ഇരിങ്ങാലക്കുടയിൽ വീണ്ടും കഞ്ചാവ് പിടികൂടി

2293
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ കഞ്ചാവ് വേട്ട തുടരുന്നു.കീഴുത്താണി സ്വദേശി പറപറമ്പിൽ സുരേഷ് (46) നെ കഞ്ചാവുമായി ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ഓ വിനോദും സംഘവും പിടികൂടി.തൃത്താണി പാടത്ത് വെച്ച് ഇയാളിൽ നിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥൻമാരായ പി.ആർ അനിൽകുമാർ,കെ എസ് സിവിൻ,കെ.എ അനീഷ് ,ജയശ്രീ പീ ,പിങ്കി മോഹൻദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

Advertisement