സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ യുടെ സ്‌നേഹാദരം.

482

ഇരിങ്ങാലക്കുട : സന്തോഷ് ട്രോഫി ജേതാക്കളായ കേരളത്തിന്റെ അഭിമാനമായി മാറിയ കേരള ടീമിനെയും ക്യാപ്റ്റന്‍ രാഹുല്‍ വി രാജ് നെയും ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിനന്ദനങ്ങള്‍ നല്‍കി ഇരിങ്ങാലക്കുടയില്‍ സ്വീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് വൈ. പ്രസിഡണ്ട് ആര്‍.എല്‍.ജീവന്‍ ലാല്‍, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം പി.കെ. മനുമോഹന്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മായ മഹേഷ്, കെ.ആര്‍.അഞ്ജന എന്നിവര്‍ പങ്കെടുത്തു.

Advertisement