വേൾഡ് കപ്പ് സ്പെഷൽ ചെരിപ്പുകളുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ഇംപ്രിൻ്റ്സ്

62

ഇരിങ്ങാലക്കുട: ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് സ്പെഷൽ ചെരിപ്പുകൾ രംഗത്തിറക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ പ്രവർത്തിക്കുന്ന ചെറുകിട ചെരുപ്പ് നിർമാണ യൂണിറ്റായ ‘ഇമ്പ്രിൻ്റ്‌സ് ‘. അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ മുൻ നിര ടീമുകൾക്കായി രൂപകൽപ്പന ചെയ്ത ചെരുപ്പുകൾക്ക് ആണ് ആവശ്യക്കാർ ഏറെയുള്ളത് . വിദ്യാർഥികളിൽ സംരംഭകത്വ ആഭിമുഖ്യം വളർത്താനുള്ള പ്രായോഗിക മാർഗം എന്ന നിലയിലാണ് കോളേജിനുള്ളിൽ ഒരു ചെറുകിട വ്യവസായം എന്ന ആശയം നടപ്പാക്കിയത്. അധ്യാപക വിദ്യാർത്ഥി സംയുക്ത സംരംഭമായാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കോളേജിൽ നിന്ന് നേരിട്ടും തൃശൂർ ജില്ലയിലെ വിവിധ ഫൂട് വെയർ ഔട്ട്‌ലെറ്റുകളിൽ നിന്നും ഇമ്പ്രിൻ്റ്‌സിൽ നിർമിക്കുന്ന ചെരിപ്പുകൾ വാങ്ങാവുന്നതാണ്.

Advertisement