എസ്.എഫ്.ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വ ദിനാചരണം നടത്തി

27

ഇരിങ്ങാലക്കുട:എസ്.എഫ്.ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ആർ. തോമസ് , ഫാസിൽ , എം.ബി.ബിജേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി.പെരുവല്ലിപ്പാടത്ത് നടന്ന ചടങ്ങിൽ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അഷ്റിൻ കളക്കാട്ട് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. എ.സി ജിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) ഏരിയാ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര സി.പി.ഐ(എം) ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി ശശി വെട്ടത്ത് , നീരജ് എം.എൻ , എൻ.സി. അജയൻ എന്നിവർ സംബന്ധിച്ചു. എം.എൻ . അനുരാഗ് കൃഷ്ണ സ്വാഗതവും ആദർശ് നന്ദിയും പറഞ്ഞു.

Advertisement