ഇരിങ്ങാലക്കുട : പൊതു വിദ്യാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടപെടുകയും സ്‌കൂള്‍ സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും ചെയ്തകൊണ്ട് ഒരു ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്ന അധ്യാപകരെ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂളില്‍ ആദരിച്ചു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ജെസ്മി അദ്ധ്യക്ഷത വഹിച്ചു.എയ്ഞ്ചല്‍ പോളി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് സി.റോസ് ലറ്റ് അധ്യപകര്‍ക്ക് ഉപഹാരം നല്‍കി. സ്‌കൂള്‍ ലീഡര്‍ സിത്താര പര്‍വിന്‍ സ്വാഗതവും ആന്‍ലിറ്റ് നന്ദിയും പറഞ്ഞു.
Latest posts
© Irinjalakuda.com | All rights reserved