കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് സുമനുകളുടെ സഹായം തേടുന്നു

61

മുരിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ പുല്ലൂർ അമ്പലനടയിൽ താമസിക്കുന്ന തുമ്പരത്തി പ്രവീൺ (41) കഴിഞ്ഞ 2 വർഷമായി കരൾ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കുമായി 35 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദുടീച്ചർ മുഖേന 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി 20 ലക്ഷം രൂപ സമാഹരിക്കുന്നതിനു വേണ്ടി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ചെയർമാനായും, വാർഡ് മെമ്പർ കെ.പി പ്രശാന്ത് കൺവീനറായും പ്രവീൺ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പ്രവീണിൻ്റെ ഭാര്യ സൗമ്യയുടെ കരൾ ആണ് നൽകുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് മുരിയാട് ശാഖയിൽ പ്രവീൺ ചികിത്സാ സഹായനിധി എന്ന പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 110101000014588, IFSC:IOBA0001101. Google pay-9745401845 contact No: 6238150371, 9387432008

Advertisement