എസ്.എസ്. എസ് .എല്‍. സി, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.

498

ഇരിങ്ങാലക്കുട : കേരള പോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ പോലീസ് ട്രെയിനിങ്ങ് സെന്ററില്‍ എസ്.എസ്. എസ് .എല്‍. സി, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ഇംപ്ലസ് 2018 എന്ന പേരില്‍ സംഘടിപ്പിച്ച ക്ലാസ് ജില്ലാ റൂറല്‍ പോലീസ് മേധാവി ജി.എച്. യതീഷ് ചന്ദ്ര ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ മോന്‍സ് വര്‍ഗ്ഗീസ് മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.കെ പി എ റൂറല്‍ പ്രസിഡന്റ് കെ പി രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കെ എ ബിജു സ്വാഗതവും ഡി വൈ എസ് പി ഫെയ്മസ് വര്‍ഗ്ഗീസ്,സി ഐ എം കെ സുരേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഓഖി ദുരിതാശ്വാസത്തിനായി പോലിസുക്കാര്‍ പിരിച്ചെടുത്ത തുക ചടങ്ങില്‍ കെ പി എ സംസ്ഥാന ജോ.സെക്രട്ടറി കെ എ മാര്‍ട്ടിന്‍ എസ് പി യ്ക്ക് കൈമാറി.ട്രഷറര്‍ വി യു സില്‍ജോ ചടങ്ങില്‍ നന്ദി പറഞ്ഞു.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുവാനും ടൈം മാനേജ്മന്റ് പാലിക്കുവാനുമാണ് മോട്ടിവേഷന്‍ ട്രെയിനിങ്ങ് സംഘടിപ്പിച്ചത്.

Advertisement