കളള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്ന മദ്യനയം പ്രഖ്യാപിക്കണം – കെ.പി. രാജേന്ദ്രൻ

32

ഇരിങ്ങാലക്കുട :പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കുന്നതിനായിരിക്കണം സംസ്ഥാന സർക്കാർ ഏറ്റവും മുൻഗണന നല്കേണ്ടതെന്ന എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു . സ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച മദ്യനയം കളളുചെത്ത വ്യവസാ യത്തെ സംരക്ഷിക്കാൻ സഹായകരമല്ല . ഉദയഭാനു കമ്മീഷൻ ശുപാർശകളുടെ അടി കള്ളുവ്യവസായം സംരക്ഷിക്കാനും ചെത്തുതൊഴിലാളികളുടെ തൊഴിൽ ഉറപ്പുവരുത്തുന്നതിനും കഴിയുംവിധം പുതിയ മദ്യനയം സർക്കാർ പ്രഖ്യാ പിക്കണം , വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തുടർന്നാൽ കളളുചെത്ത വ്യവസായവും തൊഴിലും തകർന്നുപോകും . കളളിനെ കേരളത്തിന്റെ പാനിയമായി സർക്കാർ പ്രഖ്യാപിക്കണം ദേശിയപാനിയമായി അംഗീകാരം നേടാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം . ഇരിങ്ങാലക്കുട റെയ്ഞ്ച് ചെത്തുതൊഴിലാളി യൂണിയൻ വാർഷിക പൊതു യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കയായിരുന്നു കെ.പി. രാജേന്ദ്രൻ , പൊതു യോഗത്തിൽ കെ.വി. രാമദേവൻ അദ്ധ്യക്ഷത വഹിച്ചു . പുതിയ ഭാരവാഹികളായി കെ.വി. രാമദേവൻ പ്രസിഡണ്ട് , കെ.വി. മോഹനൻ സെക്രട്ടറി ,എ.വി . രാജ്കുമാർ ഖജാൻജി .

Advertisement