നാടുണര്‍ന്നു രാമന്‍ കുളം വൃത്തിയായി…

572

കാട്ടൂര്‍:ക്ലീന്‍ രാമന്‍ കുളം ചലഞ്ച്, നാട് ഒന്നാകെ ഏറ്റെടുത്തപ്പോള്‍, കാട്ടൂരിന്റെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയും, കുടിവെള്ള സ്‌ത്രോതസുമായ പൊഞ്ഞനം ക്ഷേത്രത്തിനു കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന രാമന്‍ കുളം വൃത്തിയായി.കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും, പോംപെയ് സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെയും, NSS വോളന്റിയര്‍ മാരുടെ നേതൃത്വത്തില്‍, കുടുംബശ്രീ, പഞ്ചായത്ത്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, തുടങ്ങി, കാട്ടൂരിലെ രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക, സന്നദ്ധ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയാണ്, ഈ ശ്രമകരമായ ഉദ്ധ്യമം വിജയിപ്പിച്ചത്.കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് വലിയപറമ്പിലിന്റെ സാന്നിധ്യത്തില്‍, ഇരിഞ്ഞാലക്കുട എം. എല്‍. എ. ശ്രി. കെ. യു. അരുണന്‍ മാഷ് ഈ മഹത്തായ ഉദ്യമം ഉല്‍ഘാടനം രാവിലെ ചെയ്തു.

 

Advertisement