“നിസാന ബിമൽ ജാസ്മിൻ”ബസ്സ്‌ കത്തിരുപ്പ് കേന്ദ്രം ഉദ്‌ഘാടനം ചെയ്തു

40

ഇരിങ്ങാലക്കുട :സോൾവെൻറ് കമ്പനി ജങ്ഷനിൽ പുതിയ ബസ്സ് കത്തിരിപ്പ് കേന്ദ്രം കേരള ചീഫ് വിപ്പ് കെ. രാജൻ ഉദ്‌ഘാടനം നിർവഹിച്ചു. നഗരസഭ 24 ആം വാർഡ് കൗൺസിലറും, മുതിർന്ന സാമൂഹ്യ പ്രവർത്തകനുമായ എം. സി. രമണൻ അദ്ദേഹത്തിന്റെ അകാലത്തിൽ മരണപ്പെട്ട പേരക്കുട്ടി “നിസാന ബിമൽ ജാസ്മിൻ “ന്റെ സ്മരണക്കായി പണി കഴിപ്പിച്ച് സമർപ്പിക്കുകയായിരുന്നു, എം. എൽ. എ, കെ. യു. അരുണൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേർസൺ നിമ്മ്യ ഷിജു മുഖ്യ അതിഥി ആയിരുന്നു.കെ. ശ്രീകുമാർ,പി. വി. ശിവകുമാർ,പി. മണി, കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Advertisement