ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടരുത് :- കെ ജി. ശിവാനന്ദൻ

33

ഇരിങ്ങാലക്കുട :അയൽരാജ്യങ്ങളായ ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും അവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്ന വികലമായ നയങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് എ ഐ ടി യു സി തൃശൂർ ജില്ലാ സെക്രട്ടറി കെ ജി. ശിവാനന്ദൻ അഭിപ്രായപ്പെട്ടു.ഇന്ധനത്തിനും,ജീവൻ രക്ഷാ മരുന്നിനുമുൾപ്പെടെ സർവ്വസാമഗ്രികൾക്കുമുള്ള വിലക്കയറ്റത്തിനെതിരെ എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം നവലിബറൽ സാമ്പത്തിക നയങ്ങളും നിയന്ത്രണങ്ങളില്ലാത്ത സ്വകാര്യ- കുത്തകവൽക്കരണവുമാണ് ഇന്ത്യ മഹാരാജ്യത്ത് പടർന്ന്പിടിച്ചിട്ടുള്ള രൂക്ഷമായ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമെന്നും, ഇതേ അവസ്ഥയാണ് ശ്രീലങ്കയേയും, പാകിസ്ഥാനേയും കലാപത്തിലേക്ക് തള്ളിവിട്ടതെന്നും ശിവാനന്ദൻ കൂട്ടിച്ചേർത്തു.മോഹനൻ വലിയാട്ടിൽ അധ്യക്ഷതവഹിച്ചു മണ്ഡലം സെക്രട്ടറി കെ കെ.ശിവൻ,മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം. കെ വി.രാമകൃഷ്ണൻ , കെ സി.ബിജു, ബാബു ചിങ്ങാരത്ത്,കെ എസ്. പ്രസാദ് കെ പി.ഹരിദാസ് മിഥുൻപോട്ടക്കാരൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Advertisement