ഈ വർഷത്തെ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു

135
Advertisement

തൃശ്ശൂർ:ഈ വർഷത്തെ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ഏകകണ്ഠമായ തീരുമാനമുണ്ടായത്. പൂരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രം ദേവസ്വം പ്രതിനിധികളും ഘടക ക്ഷേത്രങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ മെയ് 3 വരെ നീട്ടി യതോടെയാണ് പൂരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ക്ഷേത്രച്ചടങ്ങുകൾ മാത്രം നടത്തും. പൂരവുമായി ബന്ധപ്പെട്ട കൊടിയേറ്റം അടക്കമുള്ള ചടങ്ങുകൾ ഉണ്ടാകില്ല അഞ്ചു പേരിൽ കൂടുതൽ ഉള്ള ഒരു ചടങ്ങും പാടില്ലെന്ന് യോഗത്തിൽ ധാരണയായി . മെയ് രണ്ടിനാണ് ഇത്തവണ തൃശ്ശൂർ പൂരം നടക്കേണ്ടിയിരുന്നത്. ഈ മാസം ആദ്യം ആരംഭിക്കേണ്ടിയിരിക്കുന്നു പൂരം പ്രദർശനവും ഉപേക്ഷിച്ചു.

Advertisement