മെത്രാൻ പട്ടസ്വീകരണത്തിൽ പന്ത്രണ്ട് വർഷം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ സേവനത്തിന്റേയും എളിമയുടേയും മുഖം ബി ജെപി

45

ഇരിങ്ങാലക്കുട: മെത്രാൻ പട്ട സ്വീകരണം ലഭിച്ച് പന്ത്രണ്ട് വർഷം പൂർത്തിയാക്കിയ ബിഷപ്പ് പോളി കണ്ണൂക്കാടൻ പിതാവിനെ ബിജെപി ആദരിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ രാവിലെ 11:30 ന് ബിജെപി നേതാക്കൾ ബിഷപ്പ് ഹൗസിലെത്തുകയും ഷാൾ അണിയിച്ച് ബൊക്കെ നൽകി ആദരവ് പങ്കുവച്ചു. സേവനത്തിന്റേയും എളിമയുടേയും മുഖമായി മാറി ഇരിങ്ങാലക്കുട രൂപതയുടേയും പൊതുരംഗത്തെയും നിറ സാന്നിദ്ധ്യമാണ് പോളി പിതാവ് എന്ന് പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പറഞ്ഞു.മധുരം നൽകിയാണ് അദ്ദേഹം ബിജെപി സംഘത്തെ യാത്രയാക്കിയത്. ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്,ലിഷോൺ ജോസ് കട്ട്ളാസ്, ഐ ടി സെൽ കൺവീനർ ദിലീപ് ഹരിപുരം എന്നിവർ ഒപ്പമുണ്ടായിരുന്നു.

Advertisement