പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു

29

പുല്ലൂർ: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എയ്ഡ്സ് ദിന അവബോധ പരിപാടികൾ അവതരിപ്പിച്ചു. “എയ്ഡ്സ് രോഗികളോടുള്ള അസമതത്വം അവസാനിപ്പിക്കുക എയ്ഡ്സ് അവസാനിപ്പിക്കുക” (End Inequalities End AIDS) എന്ന ഈ വർഷത്തെ ലോക എയ്ഡ്സ് ദിന പ്രമേയത്തെ ആസ്പദമാക്കി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മൈം അവതരിപ്പിച്ചു. ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ആൻജോ ജോസ് എയ്ഡ്സ് ദിന സന്ദേശം നൽകി. സേക്രഡ് ഹാർട്ട് സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ റെവ. സിസ്റ്റർ സ്മിത CSS, അധ്യാപകർ, വിദ്യാർത്ഥികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement