സെന്റ് തോമസ് കത്തീഡ്രലിലെ ദ നഹാത്തിരുനാൾ ആഘോഷം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

54

ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രലിലെ ദ നഹാത്തിരുനാൾ ആഘോഷം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ ഭർത്താവ് രാവിലെ മൂർച്ച കൂട്ടി വെച്ച വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ പുളിഞ്ചോട് പനമ്പിള്ളി വീട്ടിൽ ഇറ്റാമിൻ മകൻ ബിജു ( 45- ജെസിബി ഡ്രൈവർ ) ഭാര്യ സൗമ്യ ( 35)യെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഏഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ആൺകുട്ടികൾ തടയാൻ ശ്രമിച്ചു വെങ്കിലും ഭീഷണിപ്പെടുത്തി കുട്ടികളെ ഓടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സൗമ്യയെ ആദ്യം സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി ഇരിങ്ങാലക്കുട പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.

Advertisement