നഗരസഭാ പുതുവല്‍സരാഘോഷം 2020

104
Advertisement

ഇരിങ്ങാലക്കുട : നഗരസഭാ പുതുവല്‍സരാഘോഷം 2020MERCന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ വച്ച് ആഘോഷിച്ചു MERC സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു .MERC പ്രസിഡന്റ്.വല്‍സ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് .ശിവകുമാര്‍ ,മുനിസിപ്പല്‍ എഞ്ചി. രാജു ,കൗണ്‍സിലര്‍മാരായ മീനാക്ഷി ജോഷി, വല്‍സല ശശി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.മുഖ്യാഥിതി ആയി എത്തിയ ഫ്‌ലവേഴ്‌സ് ചാനല്‍ ഫെയിം അനുഗ്രഹ് കലാപരിപാടികള്‍ അവതരിപ്പിച്ചു.ജീവനക്കാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടെ വൈകീട്ട് 4 മണിക്ക് ചടങ്ങുകള്‍ അവസാനിക്കും .