ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പടിയൂരിൽ യുവജന സംഗമം സംഘടിപ്പിച്ചു

35

ഇരിങ്ങാലക്കുട: സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പടിയൂരിൽ വച്ച് സംഘടിപ്പിച്ച യുവജന സംഗമം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ.എൽ ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു.ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറിമാരായ സി.ഡി സിജിത്ത്, ടി.ജി ശങ്കരനാരയണൻ,സിപിഐ(എം) എടതിരിഞ്ഞി ലോക്കൽ സെക്രട്ടറി എ.എസ് ഗിരീഷ്,ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പി.കെ മനുമോഹൻ, ട്രഷറർ ഐ.വി സജിത്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രസി പ്രകാശൻ, ഒ.ജെ ജോജി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.സിപിഐ(എം) പടിയൂർ ലോക്കൽ സെക്രട്ടറി പി.എ രാമാനന്ദൻ സ്വാഗതവും, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ് നന്ദിയും രേഖപ്പെടുത്തി.യുവജന സംഗമത്തിനുശേഷം പടിയൂർ എടതിരിഞ്ഞി ബാലസംഘം പ്രവർത്തകരുടെ ഫ്ലാഷ് മോബും, പടിയൂർ കനവ് ടീമിൻ്റെ നാടൻ പാട്ടും സംഘടിപ്പിച്ചു.

Advertisement