ഉണങ്ങി നിൽക്കുന്ന മരം അപകട ഭീക്ഷണി ഉയർത്തുന്നു

64

നടവരമ്പ്: പൊതുമരാമത്തിന്റെ കീഴിലുള്ള നടവരമ്പ് ചിറവളവിൽ രണ്ടു വർഷത്തോളമായി ഉണങ്ങി നിൽക്കുന്ന മരം വഴി നട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീക്ഷിണിയായി നിൽക്കുന്നത്. പലപ്പോഴായി ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞു വീണതിനെ തുടർന്ന് തലനാരിഴയ്ക്കാണ് പലരും അപകടങ്ങളിൽ രക്ഷപ്പെട്ടത്. ഓരോ നിമിഷവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ നടവരമ്പ് ബെൽമെറ്റൽ കമ്പിനിയോട് ചേർന്നാണ് മരം നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഏതോരു യാത്രക്കാരന്റെയും ശ്രദ്ധയെത്തുന്ന സ്ഥലമാണിത്.സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരമാണിത്. ദിവസവും പൊതുമരാമത്ത് വകുപ്പിന്റെയും മറ്റ് നിരവധി സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും പോകുന്നുണ്ടെങ്കിലും ആരും ശ്രദ്ധിക്കുന്ന മട്ടില്ല. വിവിധ കേബിൾ വിഷന്റെ കേബിളുകൾ കെട്ടിയ കമ്പിയുടെ ബലത്തിലാണ് അപകടമില്ലാതെ ഇപ്പോൾ നിൽക്കുന്നത്. എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികാരികൾ മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കേണ്ടതുണ്ട്. ഇതെ തുടർന്ന് പരിസരവാസികളും നാട്ടുക്കാരും ഭയത്തിലും ആശങ്കയിലാണ്.

Advertisement