ഇരിങ്ങാലക്കുടക്ക് സിന്ദൂര തിലകമായി ക്രൈസ്റ്റ് കോളേജില്‍ സിന്തറ്റിക്ക് ടെന്നീസ് കോര്‍ട്ട്

1087

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയില്‍ നിന്നും ഇന്ത്യക്കുവേണ്ടി ടെന്നീസില്‍ ട്രോഫി നേടുന്ന വിംബിള്‍ഡണ്‍ -ഫ്രഞ്ച് ഓപ്പണ്‍ -യു എസ് ഓപ്പണ്‍ -ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടുന്ന ടെന്നീസില്‍ ഒളിംപിക്ക് മെഡല്‍ നേടുന്ന താരങ്ങളെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ,വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയില്‍ ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കുവാനും ബ്ലൂ ഡയമണ്‍സ് ഓഫ് ക്രൈസ്റ്റ് കോളേജും ,സൗത്ത് ഇന്ത്യന്‍ ബാങ്കും ,കെ എല്‍ ഫ് കമ്പനിയും സംയുക്തമായി 25 ലക്ഷം രൂപയോളം ചിലവാക്കി പണികഴിയിപ്പിച്ച സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് പരിശീലനത്തിനായി തയ്യാറാക്കിയിരിക്കുന്നു.ആശിര്‍വ്വാദകര്‍മ്മം നാളെ 23-05-2018 ,ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് തൃശ്ശൂര്‍ സി എം ഐ ദേവ മാതാ പ്രൊവിന്‍ഷ്യാള്‍ ബഹു.വാള്‍ട്ടര്‍ തേലപ്പിള്ളി സി എം ഐ യും നാടമുറിക്കല്‍ കര്‍മ്മം സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജയണല്‍ മേധാവി കെ ജെ ചാക്കോ ,കെ എല്‍ ഫ് മാനേജിങ്ങ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി ,ബ്ലൂ ഡയമണ്ട്‌സ് ഓഫ് ക്രൈസ്റ്റ് കോളേജ് പ്രസിഡന്റ് അഡ്വ. എം എസ് അനില്‍ കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിക്കും

Advertisement