മാളയിൽ വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ ;ഭർത്താവ് കസ്റ്റഡിയിൽ

356
Advertisement

മാള:വീട്ടമ്മയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുത്തൻചിറ കടമ്പോട്ട് സുബൈറിന്റെ മകൾ റഹ്മത്ത് (30) ആണ് മരിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ വീട്ടിനകത്ത് കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഷഹൻസാദ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കേക്കര സ്വദേശിയായ ഷഹൻസാദ് ഇവിടെ ഭാര്യയോടൊപ്പം പിണ്ടാണിയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. പ്രവാസിയായ ഇയാൾ നാട്ടിലെത്തി മൽസ്യക്കച്ചവടം നടത്തുകയാണ്. ഇന്നലെ രാത്രിയിലും ഇയാൾ ഇവിടെ ഉണ്ടായിരുന്നു. രാവിലെ വടക്കേക്കരയിൽ നിന്നും ഷഹൻസാദിന്റെ പിതാവ് പുത്തൻചിറയിലുള്ളയാളെ വിളിച്ച് ഷഹൻസാദ് മക്കളുമായി ഇവിടെയെത്തിയിട്ടുണ്ടെന്നും മരുമകൾ ഇല്ലെന്നും എന്താണ് സംഭവമെന്ന് അന്വേഷിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സമീപവാസികൾ വീട്ടിലെത്തി പരിശോധിച്ചതിലാണ് വീടിന്റെ വാതിൽ പുറത്ത് നിന്നും അടച്ച നിലയിലും അകത്ത് റഹ്മത്ത് മരിച്ച നിലയിലും കണ്ടത്. ഒമ്പതും മൂന്നും വയസുള്ള കുട്ടികളാണ് ഇവർക്ക്. ഇവരെ ഷഹൻസാദ് വടക്കേക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. മാള പൊലീസ് അന്വേഷണം തുടങ്ങി.

Advertisement