കർഷകരുടെ നടുവൊടിയ്ക്കുന്ന ബില്ലുകൾ പിൻവലിയ്ക്കണം : എൽ.ജെ.ഡി.

59
Advertisement

ഇരിങ്ങാലക്കുട:കേന്ദ്ര സർക്കാറിൻ്റെ പുതിയ കാർഷിക ബില്ലുകൾ കർഷകരുടെ നടുവൊടിയ്ക്കുമെന്ന് എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു പറഞ്ഞു.ലോക്താന്ത്രിക് ജനതാദൾ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘കർഷക രക്ഷാ സമരം’ ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.പൊതുവിതരണസംവിധാനം തകരുകയും താങ്ങുവില ഇല്ലാതാകുമെന്നതാണ് പ്രധാന കർഷക ആശങ്ക.ബില്ലിൻ്റെ മറവിൽ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾ കോൺട്രാക്റ്റ് ഫാമിങ്ങിലൂടെ നടപ്പാക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ജൈവ കർഷകർക്ക് ശക്തി പകരുന്ന നടപടികൾ മണ്ഢലം തലത്തിൽ ആരംഭിച്ചു.പോളി കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യുവകർഷകനായ ടോം കിരൺ, ജോർജ് കെ.തോമസ്, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, വിൻസെൻ്റ് ഊക്കൻ, തോംസൺ, കെ.എ.ജബ്ബാർ, വിശ്വനാഥമേനോൻ, ജോസഫ് ഒല്ലൂക്കാരൻ, ജോസ് എം.എൽ., തോമസ് ഇല്ലിക്കൽ, ടി.വി.ബാബു, എന്നിവർ സംസാരിച്ചു.

Advertisement