പു.ക.സയുടെ കലാകാരൻമാർക്കൊരു കൈത്താങ്ങ് ഓൺലൈൻ എക്സിബിഷൻ

107
Advertisement

ഇരിങ്ങാലക്കുട:കല തൊഴിലാക്കിമാറ്റിയ കലാകാരമാർക്ക് തൊഴിലവസരം നഷ്ടപ്പെട്ട ഈ കോവിഡ് കാലഘട്ടത്തിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടുകൂടി പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് ഇരിങ്ങാലക്കുട രാജേഷ് തമ്പുരു എന്ന കലാകാരന്റെ വിവിധ കലാസൃഷ്ടികളുടെ ഓൺലൈൻ എക്സിബിഷൻ 06.09.2020 ന് സർഗ്ഗസംഗമം,സർഗ്ഗസമീക്ഷ ,എന്നീ വാട്സപ്പ് ഗ്രൂപ്പുകളിലൂടേയും പു.ക.സ ടൗൺ യൂണിറ്റിന്റെ യൂ ട്യൂബ് ചാനൽ വഴിയും നടത്തുന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സിനിമാതാരം ടോവിനോ തോമസ് നിർവ്വഹിക്കും കലാ സൃഷ്ടികളിൽ മനസ്സിനിണങ്ങിയവ ഓർഡർ ചെയ്യുന്ന പക്ഷം ആയത് വീടുകളിൽ നേരിട്ട് എത്തിച്ച് കൊടുക്കുന്നതായിരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ സെക്രട്ടറി കെ.എച്ച് ഷെറിൻ അഹമ്മദ് എന്നിവർ അറിയിച്ചു

Advertisement