ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയി കെ .സി ജോസ് കൊറിയന്‍ ചുമതലയേറ്റു .

217
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ് ആയി കെ. സി ജോസ് കൊറിയന്‍, വൈസ് പ്രസിഡന്റ് ആയി ജോസ് മാമ്പിള്ളി യെയും ട്രഷറര്‍ ആയി ആനി ജോണിയേയും തെരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. പി ജാക്‌സണ്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാര്‍ലി എന്നിവര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ആശംസ നേര്‍ന്നു.കെ.വേണു മാസ്റ്റര്‍, എ എല്‍ വിന്‍സെന്റ്, കെ. എം അബ്ദുല്‍ റഫീഖ്, എം എ വേലായുധന്‍,എം. ടി വര്‍ഗീസ്, വില്‍സണ്‍ ടി .ജെ , ജോസ് ഇ .ഡി , തങ്കമ്മ പാപ്പച്ചന്‍,പത്മജ രാജേന്ദ്രന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ഡയറക്ടര്‍മാര്‍

 

Advertisement