കോവിഡ് പ്രോട്ടോകോൾ ലംഘിച്ച KSE കമ്പനിക്കെതിരെ പരാതിനൽകി

98
Advertisement

ഇരിങ്ങാലക്കുട :കെ എസ് ഇ കമ്പനിക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജില്ലാ കളക്റ്റർ, പോലീസ് എസ്.പി എന്നിവർക്ക് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി വിശദമായ പരാതി നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തി കോൺഗ്രസ്സ് നേതാവിൻ്റെ നേതൃത്വത്തിലുള്ള കാലിത്തീറ്റ കമ്പനി പ്രവർത്തിക്കുമ്പോൾ യു ഡി എഫ് നഗരസഭാ ഭരണ നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരം ജനദ്രോഹ നടപടികൾക്കെതിരെ മുഴുവൻ ജനസമൂഹവും പ്രതികരിക്കണമെന്ന് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹൻ എന്നിവർ അഭ്യർത്ഥിച്ചു.