ഇരിങ്ങാലക്കുട ഗായത്രി ഹാൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി

174
Advertisement

ഇരിങ്ങാലക്കുട:ഗായത്രി ഹാൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആക്കുന്നതിൽ ഗായത്രി റസിഡൻസ് അസോസിയേഷൻ നിർവ്വാഹകസമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.90 ൽ പരം കുടുംബങ്ങളാണ് GRA പരിധിയിൽ ഉള്ളത്. റസിഡൻസ് അസോസിയേഷൻ (GRA) അംഗങ്ങൾ ഗായത്രി ഹാളിന് ചുറ്റും ഉള്ള പ്രദേശത്തെ താമസക്കാരാണ്. പ്രദേശത്ത് ജനങ്ങൾ തിങ്ങിപാർക്കുന്ന റസിഡൻഷ്യൽ ഏരിയയാണ്. എല്ലാ വീട്ടിലും പ്രായാധിക്യമുള്ള, പല രോഗങ്ങൾ ഉള്ളവർ ഉണ്ട്. ധാരാളം കുഞ്ഞുങ്ങളും ഉണ്ട്. സീനിയർ സിറ്റിസൻസ് മാത്രമുള്ള വീടുകളും ധാരാളം ഉണ്ട്.
ഗായത്രി ഹാളിൽ താമസിക്കാവുന്ന 5 മുറികൾ മാത്രം ഉള്ളതാണ്. അവിടെ 50 ബെഡ് കൾ സജ്ജീകരിക്കാനും കോവിഡ് 19 രോഗികളെ താമസിപ്പിക്കാനും ആണ് ഉദ്ദേശിക്കുന്നതെന്ന് വാർത്തയിൽ നിന്നറിഞ്ഞ് GRA അംഗകുടുംബങ്ങൾ ആശങ്കയിലാണ് എന്ന് യോഗം വിലയിരുത്തി.ഇവിടം ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത് അനുയോജ്യമല്ല. അപ്രകാരം ഉണ്ടായാൽ രോഗവ്യാപനത്തിനും പരിസരത്തുള്ളവർക്ക് അവരുടെ ജീവനും സമാധാനത്തിനും വൻ ഭീഷണിയാണ് ഉണ്ടാകുക.ഗായത്രി ഹാളിൽ അതിന് മുന്നിലുള്ള കെ ആർ തമ്പാൻ റോഡിൽ, ചെറുമുക്ക് ടെമ്പിൾ റോഡിൽ, ഹിന്ദി മണ്ഡലം റോഡിൽ എല്ലാം നൂറു കണക്കിന് ആളുകൾ നിത്യം വാഹനം പാർക്ക് ചെയ്യുന്നു
ഗായത്രി ഹാളിൻ്റെ പടിഞ്ഞാറുഭാഗത്തായി അമ്പതോളം പെട്ടി ഓട്ടോറിക്ഷകൾ പാർക് ചെയ്യുന്നു. അവിടെ ഡ്രൈവേഴ്സ് വിശ്രമിക്കുന്ന ഷെഡും ഉണ്ട്.ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റ് – കൂടൽമാണിക്യം മെയിൻ റോഡ് ൽ നിന്ന് കേവലം 20 മീറ്റർ ദൂരെയാണ് ഗായത്രി ഹാൾ. മെയിൻ റോഡ് ഉം ടൗൺ ഹാൾ റോഡും ഉം സ്റ്റേറ്റ് ഹൈവേ യും ബന്ധിപ്പിക്കുന്ന റോഡ്‌ ഈ ഹാളിന് തൊട്ടരികിലൂടെ കടന്നുപോകുന്നു.തീർച്ചയായും CFLTC സ്ഥാപിക്കാൻ യോജിക്കാത്ത സ്ഥലമാണിത്.ക്രൈസ്റ്റ് കോളജ്, സെൻ്റ് ജോസഫ്സ് കോളജ്, ബോയ്സ് ഹൈസ്കൂൾ , എം സി പി കൺവെൻഷൻ സെന്റർ പോലെ വിസ്തൃതമായ പറമ്പിനകത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിൽ ഇത്തരം സംവിധാനം ഒരുക്കാമെന്നിരിക്കെ ഗായത്രി ഹാൾ ഇതിന് തിരഞ്ഞെടുത്തതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗായത്രി ഹാൾ CFLTC ആക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ, താഹ്സിൽദാർ, മുനിസിപ്പൽ അധികൃതർ എന്നിവർക്ക് കൂട്ടമായി വാട്സ് ആപ്പ് പരാതി നൽകാനും GRA യോഗം തീരുമാനിച്ചു. ഓൺലൈനിൽ നടന്ന അടിയന്തിര യോഗത്തിൽ പ്രസിഡണ്ട് പ്രഫസർ വി.കെ ലക്ഷമണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി, ടി ഗിരിജാവല്ലഭമേനോൻ, കൂടൽമാണിക്യം മേൽശാന്തിമാരായ പുത്തില്ലം നീലകണ്ഠൻ നമ്പൂതിരി, പുത്തില്ലം ആനന്ദൻ നമ്പൂതിരി, അഡ്വ KR അച്യുതൻ, അഡ്വ രാജേഷ് തമ്പാൻ, ഇ ജയരാമൻ, കെ.ആർ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

Advertisement