പെണ്ണൊരുക്കം വനിത ദിന വാരാചരണത്തിന്റെ ഭാഗമായി ആദരണീയം പരിപാടി സംഘടിപ്പിച്ചു

27

കാട്ടൂർ: ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന വനിത ദിന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “പെണ്ണൊരുക്കം” പരിപാടിയിലെ 2-ാം ദിവസം ആദരണീയം പരിപാടി ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ നിർവഹിച്ചു.കാട്ടൂർ പഞ്ചായത്തിലെ വികസന മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിച്ച വനിതകളെയാണ് ആദരിച്ചത്.കാട്ടൂരിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് കുമാരി കെ.കെ ഭാനുമതി,മുൻപഞ്ചായത് പ്രസിഡന്റ്മാരായ ആനി ആന്റണി,ശ്രീരേഖ ഷാജി,പ്രഥമ സിഡിഎസ് ഭരണ സമിതി അംഗങ്ങൾ,മുൻ സിഡിഎസ് ചെയർപേഴ്‌സന്മാർ, സഹകരണ സംഘങ്ങളിലെ വനിത പ്രെസിഡന്റുമാർ,പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നത വിജയം നേടിയ വനിതകൾ എന്നിവരെയാണ് ആദരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി സന്ദീപ്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ടി.വി ലത,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ വിമല സുഗുണൻ,സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിഡിഎസ് ചെയർപേഴ്‌സൻ അജിത ബാബു സ്വാഗതവും സിഡിഎസ് അംഗം സാജിത ഷക്കീർ നന്ദിയും പറഞ്ഞു.

Advertisement