വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി

77

വല്ലക്കുന്ന് : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റേയും സംയുക്തമായ തിരുനാളിന് ഇരിങ്ങാലക്കുട രൂപതയുടെ വൈസ് ചാന്‍സലര്‍ റവ. ഫാ. ഡോ. കിര തട്ട്ള കൊടിയേറ്റി. നവംബര്‍ 12 മുതല്‍ 20 വരെ വൈകീട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബ്ബാന, നൊവേന എന്നിവ ഉണ്ടായിരിക്കുതാണ്. നവംബര്‍ 15 ന് രാവിലെ 6.30 ന് ആണ് വിശുദ്ധ കുര്‍ബാനയും, നൊവേനയും നടത്തപ്പെടുന്നത്. നവംബര്‍ 21 -ാം തിയ്യതി ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുര്‍ബ്ബാനയും പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കുന്നതാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബ്ബാനയ്ക്കും പ്രാര്‍ത്ഥനയ്ക്കും നവചൈതന്യയുടെ ഡയറക്ടര്‍ റവ.ഫാ. പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. തിരുനാള്‍ ദിനമായ നവംബര്‍ 22-ാം തിയ്യതി ഞായറാഴ്ച രാവിലെ 6.30 നും 8 മണിക്കും വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. 10 മണിക്കുള്ള ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാബനയ്ക്ക് കുഴിക്കാട്ടുശ്ശേരി വികാരി റവ. ഫാ. ജെയിംസ് അതിയുന്തന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു .പൂര്‍വ്വികര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബ്ബാന നവംബര്‍ 23 തിങ്കളാഴ്ച വൈകീട്ട് 5 മണിയ്ക്കായിരിക്കും. നവംബര്‍ 29 ഞായര്‍ എട്ടാമിടം ആയി ആചരിയ്ക്കുന്നു . രാവിലെ 6.15 നും 8 മണിക്കും വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. 8 മണിക്കുള്ള വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ. ഫാ. ലിജോ കരുത്തി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നു . വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റേയും സംയുക്തമായ തിരുനാള്‍ കോവിഡ് 19 ന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിച്ചും ലളിതമായ ചടങ്ങുകളോടുകൂടിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുമാണ് നടത്തപ്പെടുന്നത്.

Advertisement