ഇരിങ്ങാലക്കുടയുടെ പ്രതിഷേധം

288

.ഇരിങ്ങാലക്കുട .വാളയാര്‍ പെണ്‍കുട്ടികള്‍ നീതി ലഭിക്കണമെന്നും, കേസ്സില്‍ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്് ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധം പ്രമുഖ ദലിത് ആക്റ്റിവിസ്റ്റും മുളവാദ്യകലാകാരനുമായ ഉണ്ണികൃഷ്ണപാക്കനാര്‍ ഉല്‍ഘാടനം ചെയ്തു. കേവലമായ പ്രതിഷേധങ്ങള്‍ക്കപ്പുറം ശക്തമായ പ്രതിരോധ പ്രത്യാക്രമണങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തക ബാക്കിസ് ബാനു.സാംസ്‌ക്കാരിക പ്രവര്‍ത്തക നിഷാ ടീച്ചര്‍, സിസ്റ്റര്‍ റോസ് ആന്റോ , ആം ആദ്മി പാര്‍ട്ടി മണ്ഡലം സെക്രട്ടറി അല്‍ഫോണ്‍സ ടീച്ചര്‍, കവി രാധാകൃഷ്ണന്‍ വെട്ടത്ത്, പി സി മോഹനന്‍, സി.പി.ഐ.(എം എല്‍ ) സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട്, ബി എസ് പി.നേതാവ് എ.കെ.സന്തോഷ്, എം.എം.കാര്‍ത്തികേയന്‍, പി.എന്‍.സുരന്‍, അഡ്വ.പി.കെ. നാരായണന്‍, അഡ്വ. സി കെ. ദാസന്‍ സ്വാഗതവും, ടി.കെ.സന്തോഷ്് നന്ദിയും പറഞ്ഞു.

 

Advertisement