യാത്രക്കാര്‍ക്ക് ആശ്വാസമായി ഡി.വൈ.എഫ്.ഐ യുടെ സമാന്തര സര്‍വ്വീസ്

1282
Advertisement

ഇരിങ്ങാലക്കുട : സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഉള്‍പ്രദേശങ്ങളിലേക്കുള്‍പ്പടെ സമാന്തര വാഹന സൗകര്യമൊരുക്കി. രാവിലെ 11 മണി മുതല്‍ ആറ് വാഹനങ്ങളിലായി ആരംഭിച്ച സര്‍വ്വീസ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. മിനിമം ചാര്‍ജ്ജില്‍ ഒരു രൂപ വര്‍ധിപ്പിച്ച് നല്‍കിയിട്ടും അന്യായമായി നടത്തുന്ന ഈ സമരം ഇനിയും തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സമാന്തര സര്‍വ്വീസ് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത് അറിയിച്ചു. രാവിലെ 11 മണിമുതല്‍ ആരംഭിച്ച സര്‍വ്വീസ് രാത്രി 9 മണി വരെ ലഭിക്കത്തക്ക നിലയിലാണ് സര്‍വ്വീസ് നടത്തുന്നത്. അടുത്തുള്ള പ്രദേശങ്ങളിലേക്കായി 20 ഓളം ബൈക്കുകളും നിരത്തിലുണ്ടായിരുന്നു.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആര്‍.എല്‍.ജീവന്‍ലാല്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വി.എച്ച്.വിജീഷ്. കെ.എന്‍.ഷാഹിര്‍, കെ.എസ്.സുമിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement