പൂമംഗലം ഗ്രാമപത്രിക ഡിജിറ്റലായി

70
Advertisement

പൂമംഗലം : പഞ്ചായത്തിലെ കൃഷി ,മൃഗസംരക്ഷണം ,സാമൂഹ്യക്ഷേമം ,കുടുംബശ്രീ ,തൊഴിലുറപ്പ് ,ആരോഗ്യ വിദ്യാഭ്യാസ കലാകായിക ,തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് അറിയിപ്പുകളും സേവനങ്ങളെക്കുറിച്ചും പഞ്ചായത്തിലെ ജനങ്ങൾക്ക് കാലതാമസവുമില്ലാതെ അറിയുന്നതിനുള്ള സംവിധാനം നിലവിൽ വന്നു .പൂമംഗലം ഗ്രാമപഞ്ചായത്ത് ഗ്രാമപത്രിക എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ആണ് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത് .പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ് ആപ്ലിക്കേഷന്റെ ഉദ്‌ഘാടനം നിർവഹിച്ചു .വൈസ് പ്രസിഡന്റ് ഇ.ആർ വിനോദ് അധ്യക്ഷത വഹിച്ചു .സ്ഥിരം സമിതി അദ്ധ്യക്ഷരായ കവിത സുരേഷ് ,ഈനാശു പല്ലിശ്ശേരി ,മിനി ശിവദാസ് ,പഞ്ചായത്ത് അംഗങ്ങളായ കത്രീന ജോർജ് ,സെക്രട്ടറി എൻ .ജി ദിനേശൻ ,അലക്സ് ,ലെവിൻ എന്നിവർ പങ്കെടുത്തു .ഗൂഗിൾ പ്ലേ സ്റ്റോറിൽ പൂമംഗലം എന്ന് സെർച്ച് ചെയ്താൽ ആപ്ലിക്കേഷൻ ലഭ്യമാകും .സുഭിക്ഷ കേരളം പദ്ധതികളും ,കോവിഡ് 19 ആയി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും ഗ്രാമപത്രികയിലൂടെ ജനങ്ങൾക്ക് ലഭ്യമാകും .അടുത്ത ഘട്ടത്തിൽ തൊഴിൽ വാർത്തകൾ ,വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങൾ എന്നിവ ലഭ്യമാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി .

Advertisement