ക്രൈസ്റ്റ് കോളേജില്‍ നാഷണല്‍ കോണ്‍ഫറന്‍സ്

47

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം’കാലാവസ്ഥ നീതി ‘എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന രാജ്യന്തര കോണ്‍ഫറന്‍സ് ‘ശ്രവസ് ടി 20’ നടത്തി. കേരള ഹൈകോടതി മുന്‍ ജഡ്ജ് ഡോ. ജസ്റ്റിസ്. കെ.നാരായണ കുറുപ്പ് ഉദ്ഘടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍,ഡിപ്പാര്‍ട്‌മെന്റ് മേധാവി സൈജിത് എന്‍. എസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡോ. അസീസ്. പി.എ അക്കാഡമിക് സെഷന്‍ നയിച്ചു. ഡോ.രേഷ്മ ഭരധ്വജ്, സഞ്ജു സോമന്‍, ഡോ. രാജേഷ്. കെ, ഫാ.ജോയ്.പി.ടി.സിഎംഐ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചു. കോണ്‍ഫെറെന്‍സില്‍ 26 കോളേജുകളില്‍ നിന്നായി 151 അംഗങ്ങള്‍ – വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ പങ്കെടുത്തു. കോണ്‍ഫെറെന്‍സില്‍ പ്രഥമ ആന്‍സി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിക്ക് സംസ്‌കൃത സര്‍വകലാശാല, തിരൂര്‍ പ്രാദേശിക കേന്ദ്രം ജേതാക്കളായി.

Advertisement